ഇരട്ടത്താപ്പ്‌
ഒരു സുഹൃത്തിന്റെ മെയിലിൽ നിന്ന് കിട്ടിയത്‌.നിങ്ങളെ കാണിക്കണമെന്നു തോന്നി.അതുകൊണ്ട്‌ ഇവിടെ പോസ്റ്റുന്നു

പേടിക്കണോ നാം ദൈവത്തെ....?

             ഏതാണ്ട്‌ ഒരു വർഷം മുമ്പ്‌ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ ഒരപ്രതീക്ഷിത ഫോൺ കാൾ.അസമയത്തായതിനാലും ഉറക്കംതൂങ്ങിയതിനാലും ഇതെന്തിനാണാവോ എന്ന് കരുതിയാണ് ഫോണെടുത്തത്‌.ശരാശരിക്കാരനായ എന്റെ യുക്തിക്ക്‌ നിരക്കാത്ത പലകാര്യങ്ങളും അവതരിപ്പിക്കാനും ചർച്ച ചെയ്യാനും അദ്ദേഹം അസമയാങ്ങളിലാണ് വിളിക്കാറ്.
             ഫോണെടുത്ത്‌ സംസാരിച്ച്‌ തുടങ്ങി.കുറച്ച്‌ കഴിഞ്ഞപ്പോൾ  അദ്ദേഹം ആ ചോദ്യം എന്നിലിട്ട്‌ വെച്ചു.ആദ്യം പ്രത്യേകിച്ചൊന്നും തോന്നാതിരുന്ന എനിക്ക്‌ ഒരു വർഷത്തിനപ്പുറവം അതിനുള്ള ഉത്തരത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.അതിനുത്തരം  കിട്ടുമോ എന്നറിയാനാണ് ഇപ്പോൾ ഈ പോസ്റ്റ്‌.
            ആമുഖം വിട്ട്‌ കാര്യത്തിലേക്ക്‌ വരാം.അന്നദ്ദേഹം ചോദിച്ചതിതായിരുന്നു...."ദൈവത്തോട്‌ മനുഷ്യനുണ്ടാവേണ്ട വികാരം എന്താവണം?ദൈവത്തെ നാം ഭയക്കേണ്ടതുണ്ടോ?ഒരു പാട്‌ അനുഗ്രഹങ്ങൾ ചെയ്തു തന്ന ദൈവത്തെ നാം എന്തിന് പേടിക്കണം?ദൈവത്തോട്‌ ഏറ്റവും അടുത്തവനാവണം എന്ന് ഉപദേശിക്കുന്ന ആളുകൾ തന്നെ ദൈവത്തെ ഭയപ്പെടണമെന്നും പറയുന്നു.നാം ഭയപ്പെടുന്ന ഒരു വസ്തുവിനോട്‌ അല്ലെങ്കിൽ ഒരസ്ഥിത്വത്തോട്‌ നമുക്കെങ്ങനെ അടുക്കാനാവും.............