ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ........

                   'മാധ്യമം' ദിനപത്രത്തിൽ വന്ന (01-09-19) ഒരു വാർത്തയാണ്‌ ഈ പോസ്റ്റിനാധാരം.വാർത്ത പ്രാദേശിക പേജിലായതിനാൽ അധികമാരും കാണാനിടയില്ലത്തതിനാലും പ്രതികരിക്കണമെന്ന് തോന്നുന്നതിനാലും ഇവിടെ ഇട്ട്‌ വെക്കുന്നു.
     കേരളത്തിന്റെ പെണ്മന്ത്രി (അവരുടെ പേരിനു ഒരുപാട്‌ നല്ല അർത്ഥ്ങ്ങളുള്ളത്‌ കൊണ്ടും അവരതിന്‌ അർഹരല്ലാത്തത്‌ കൊണ്ടും ഇവിടെ ഉദ്ധരിക്കുന്നില്ല)കുറ്റിപ്പുറം തവനൂറിൽ സാമൂഹികക്ഷേമ വകുപ്പു നിർമിക്കുന്ന പ്രതീക്ഷഭവന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ്‌ ലൊക്കേഷൻ.12 മണിക്ക്‌ നിശ്ചയിച്ച ചടങ്ങിന്‌ മന്ത്രിയെത്തിയത്‌ വൈകുന്നേരം 4 മണിക്ക്‌.12 മണിക്ക്‌ മന്ത്രിയെത്തുമെന്ന് കരുതി വൃദ്ധരും രോഗികളുമായ അന്തേവാസികളെ 11 മണിക്ക്‌ തന്നെ സ്ഥലത്ത്‌ എത്തിച്ചിരുന്നു.
     പ്രിയപ്പെട്ട മന്ത്രീ......,ദൈവമെന്ന അസ്ഥിത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു(നിങ്ങൾക്കതുണ്ടോ എന്നറിയില്ല,എന്നാലും)ഇതിന്‌ ദൈവം തന്നിരിക്കും.*********************************** വാർത്ത താഴെ******************************
കുറ്റിപ്പുറം: നാല് മണിക്കൂര്‍ വൈകി യെത്തിയ മന്ത്രിയെ കാത്ത് തവനൂര്‍ പ്രതീക്ഷഭവനിലെയും വൃദ്ധസദനത്തിലെയും അന്തേവാസികള്‍  വലഞ്ഞു. പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനാണ് ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രി പി.കെ ശ്രീമതി പ്രഖ്യാപിച്ചിരുന്ന സമയത്തില്‍ നിന്ന് നാല് മണിക്കൂര്‍ വൈകിയെത്തിയത്. 


വൈകിയതിന്റെ കാരണമോ ക്ഷമയോ ചോദിക്കാതെ സംസാരം തുടങ്ങിയത് അമര്‍ഷത്തിനിടയാക്കി. വൃദ്ധസദനം, പ്രതിക്ഷാഭവന്‍, റെസ്‌ക്യുഹോം, തുടങ്ങിയ സ്ഥാപനത്തിലെ അന്തേവാസികളുടെയും കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെയും സംഘാടകരുടെയും ക്ഷമയാണ് നാലുമണിക്കൂറിലേറെ കാത്തിരിപ്പിച്ച് മന്ത്രി പരീക്ഷിച്ചത്. 


12 മണിക്ക് ശിലാസ്ഥാപന ചടങ്ങ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച് അന്തേവാസികളെ 11 മണിക്ക് തന്നെ ഉദ്ഘാടന വേദിയിലെത്തിച്ചിരുന്നു. എന്നാല്‍ നാലുമണിയോടെയാണ് മന്ത്രി സ്ഥലത്തെത്തിയത്. മന്ത്രി 12 ന് എത്തുമെന്ന പ്രതീക്ഷയില്‍ ജില്ലാകലക്ടര്‍ എം.സി. മോഹന്‍ദാസ് സ്ഥലത്തെത്തിയെങ്കിലും മന്ത്രി വൈകുമെന്നുറപ്പായതോടെ അദ്ദേഹം മടങ്ങിപ്പോയിരുന്നു. ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും മന്ത്രി താല്‍പര്യം കാണിച്ചില്ല.

5 Response to "ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ........"

 1. അതെ ദൈവം ചോദിക്കും.
  ഇവിടെ എത്താന്‍ കുറച്ചു വൈകി, ഈ ഇച്ഛാശക്തി ദൈവം എന്നും നിലനിര്ത്തട്ടെ.
  റമദാന്‍ മുബാറക്‌

  ദൈവം ചോദിക്കും.

  റമദാന്‍ മുബാറക്‌

  ദൈവം ചോദിച്ചോട്ടെ...
  അവിടെ കൂടി ഇരുന്ന ഒരുത്തനും ചോദിച്ചില്ലേ..??!! കുറഞ്ഞ പക്ഷം ഒരു ചെരുപ്പ് ഏറെങ്കിലും..!

  MS ANSAL says:

  eid mubarak