ആദരിക്കപെടുന്നു.

    ഏകദേശം ഒരു നാലര വർഷം മുമ്പാണെന്നാണെന്റെ ഓർമ.ഒരവാർഡ്‌ ദാന ചടങ്ങിൽ(അവാർഡ്‌ വിതരണ മേള,ഈ പട്ടയ വിതരണ മേള പോലെ)പങ്കെടുക്കേണ്ടി വന്നു.ഞാനടക്കം  ഒരുപാടാളുകൾ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയിരുന്നു.ഏകദേശം ഒരു പത്ത്മുപ്പത്‌ ആളുകൾ കാണും.അവരുടെ കൂടെയുള്ളവരും എല്ലാവരും കൂടെ ആകെ ഒരു ബഹളമയമായ അന്തരീക്ഷമാണ്‌.                                                                                                                                                                      രാവിലെ പത്ത്‌ മണിക്ക്‌ തുടങ്ങാൻ നിശ്ചയിച്ച ചടങ്ങാണ്‌.11.30 കഴിഞ്ഞിട്ടും ചടങ്ങ്‌ തുടങ്ങിയിട്ടില്ല.ഏറ്റു വാങ്ങാനുള്ളവരും അവരുടെ കൂടെയുള്ളവരും സഘാടകരെന്ന് തോന്നിക്കുന്ന ചിലരും മാത്രമാണ്‌ സ്ഥലത്തുള്ളത്‌.കൊടും വേനലിലാണ്‌ ഈ പരിപാടി നടക്കുന്നത്‌.
          ഉദ്ദേശം ഒരു 12 മണിയോട്‌ കൂടി അവാർഡ്‌ വിതരണം ചെയ്യാനുള്ള മുഖ്യാതിഥികൾ എത്തിചേർന്നു.ഉടനെ തന്നെ പരിപാടി തുടങ്ങുകയും ഓരോരുത്തരെയായി വേദിയിൽ വിളിച്ചുവരുത്തുകയും ചെയ്തു.അവരിൽ നിന്നെല്ലാം എന്തൊക്കെയോ പേപ്പറുകൾ ഒപ്പിട്ടു വാങ്ങുന്നുണ്ടായിരുന്നു.പുരസ്കാരം ലഭിച്ചവർക്ക്‌ പ്രത്യേകിച്ച്‌ ഒരു ഭാവ വ്യത്യാസമൊന്നും കാണുന്നുണ്ടായിരുന്നില്ല.ചിരിയോകരച്ചിലോ ഒന്നും.ഒരവാർഡ്‌ ജേതാവിന്റെ അഹങ്കാരവും അവരിലാരിലും ഉണ്ടായിരുന്നില്ല.
           നല്ലചൂടും മറ്റും കാരണമാവാം കിട്ടിയവർകിട്ടിയവർ സ്ഥലം കാലിയാക്കിക്കൊണ്ടിരുന്നു.എന്റെ  പേരാണെങ്കിൽ ലിസ്റ്റിന്റെ ഏതാണ്ട്‌ അവസാന ഭാഗത്താണുള്ളത്‌.ഞാനാകെ അക്ഷമനായി കാത്തിരിക്കുകയാണ്.(ഞമ്മക്ക്‌ ഇമ്മാതിരി സാമാനങ്ങൾ തോനൊന്നും കിട്ടാത്തതോണ്ട്‌ കൊറചൊരു ഗമീലാണ്‌) കിട്ടിയവർ കിട്ടിയവർ പോകുന്നത്‌ കൊണ്ട്‌ ഞാൻ വാങ്ങുന്നത്‌ കാണാൻ ആരുമുണ്ടാകില്ലേ എന്നൊരു ശങ്കയുമുണ്ട്‌.
        അങ്ങനെ എന്റെ പേര്‌ വിളിക്കപെട്ടു.എന്റെ നെഞ്ചാകെ ചടപടാന്ന് ഇടിക്കാൻ തുടങ്ങി.(ഹേയ്‌....ഞമ്മളെ ഈ സഭാകമ്പേയ്‌....)വിയർത്തൊലിച്ച്‌ കൊണ്ട്‌ ഞാനും വേദിയിലെത്തി.അവിടെ കൂടിയവരിൽ ചിലരെന്തൊക്കെയോ ചോദ്യങ്ങളൊക്കെ ചോദിച്ചു.നമ്മളേക്കൊണ്ടാവുന്നത്‌ പോലെയൊക്കെ ഉത്തരം പറഞ്ഞു.അപ്പോഴേക്കും മറ്റു ചിലർ കുറേ കടലാസുമായെത്തി.വായിച്ച്‌ നോക്കാനൊന്നും നിന്നില്ല.കുറച്ച്‌ കാലമായി ഒപ്പിടൽ പതിവില്ലത്തതിനാൽ വിരലടയാളം പതിച്ച്‌ കൊടുത്തു.അപ്പൊ ഞമ്മക്കും കിട്ടി ഒരു സർട്ടിഫിക്കറ്റ്‌.
        എന്താണെന്നൊന്നും നോക്കിയില്ല.കിട്ടിയപാടെ സ്ഥലം വിട്ടു.കുറച്ച്‌ ദൂരെയെത്തി ശ്വാസഗതിയും നെഞ്ചിടിപ്പും സാധാരണ നിലയിലാപ്പോൾ കിട്ടിയ സാധനം ഒന്ന് നിവർത്തി നോക്കി.ഹോയ്‌....ഹുറേയ്‌...ആഹഹ....അവരും അംഗീകരിച്ചിരിക്കുന്നു.80% ഞമ്മളും വികലാംഗനാണെന്ന്!!!!

21 Response to "ആദരിക്കപെടുന്നു."

 1. പ്രിയ സുഹൃത്തേ, ഞമ്മക്കും കിട്ടിയിട്ടുണ്ട് അത്തരത്തിലൊരു ഒരു സർട്ടിഫിക്കറ്റ്. ഇരുപത്തഞ്ച് വർഷം മുമ്പ്. പക്ഷേ, ഇന്ന് വരെ അത് കൊണ്ട് ഒരു സഹായവും കിട്ടിയിട്ടില്ല ,നേടിയിട്ടുമില്ല.
  (ഇതൊക്കെ പടച്ചവന്റെ ഒരു സർട്ടിഫിക്കറ്റല്ലേ…….?)

  ഞാനിത് വരെ ഈയൊരു ഔദാര്യത്തിന്‍ ശ്രമിച്ചില്ലെന്നതാ ശരി..! കഴിഞ്ഞവര്‍ഷം D M Oആരോ
  ആവശ്യപ്പെട്ട പ്രകാരം വീട്ടിലെന്നെ സന്ദര്‍ശിക്കാന്‍ വന്നു..കുശലാന്വേഷണങ്ങള്‍ക്ക് ശേഷം
  ഒരപേക്ഷ എഴുതിത്തന്നാല്‍ ആ “പത്മവിഭൂഷണ്‍ ”ആശുപത്രീ ചെന്ന് ശതമാനക്കണക്കെഴുതി
  പതിച്ച്നല്‍കാമെന്ന് ഉവാച...സസന്തോഷം ആ ഓഫര്‍ വ്ണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തോട്ഞാന്‍
  ചോദിച്ചു : ഈ താമ്രപത്രം കൊണ്ട് വല്ല ഗുണവും...? അദ്ദേഹം മൊഴിഞ്ഞു :സര്‍ക്കാരില്‍നിന്ന്
  പെന്‍ഷന്‍,യാത്ര ചെയ്യുമ്പോള്‍ കിഴിവ് തുടങ്ങിയൊരുപാട് സൌഭാഗ്യങ്ങള്‍ ലഭ്യമാവും..!

  :)അങ്ങിനെ തളര്‍ന്ന് കിടക്കുന്നവരുടെ ജീവിതം ക്രമേണ പൂത്തുലയും..വീട്ടിലും പരിസരങ്ങളിലും
  പാലും (മില്‍മയല്ല!)തേനും അരുവിയായൊഴുകും..!!ആ അരുവിയില്‍ ഈ നുറുങ്ങൊക്കെ
  മുങ്ങിപ്പോവുമല്ലോ എന്ന ഭയം കാരണം,അന്ന് ആ ഫോം പൂരിപ്പിക്കാനായില്ല..
  മാറിമാറി വരുന്ന സര്‍ക്കാറുകള് ജീവിതം തളര്‍ന്ന്പോയവരോട് കാണിക്കുന്നൊരു ഫലിതേ...!!!

  തളര്‍ന്നു കിടന്നവനെ പരിചരിച്ചിട്ടും സഹായിച്ചിട്ടുമൊന്നും വേണ്ടല്ലോ അധികാര്‍ത്തില്‍ കയറാനും നാടു ഭരിക്കാനും. നമ്മുടെ എം.പി.മാര്‍ തിന്നു മുടിക്കുന്ന കാശിന്റെ ചെറിയൊരംശം നല്ല വല്ല കാര്യങ്ങള്‍ ക്കും ചിലവാക്കുകയാണെങ്കില്‍ നികുതി കൊടുക്കുന്ന നമ്മള്‍ക്ക് അങ്ങിനെയെങ്കിലും ആശ്വസിക്കാമായിരുന്നു.

  noonus says:

  onnum parayanilla....

  @sm sadique:സാദിഖ്‌ ഭായി നിങ്ങളെ കുറിച്ച്‌ അഹമ്മദ്കുട്ടിക്കയിൽനിന്നും(കക്കോവ്‌)കേട്ടിരിന്നു.

  @നുറുങ്ങ്‌ മാഷേ:ഒരു കേസിന് വേണ്ടിയാണ് അത്‌ സങ്കടിപ്പിച്ചത്‌....ഇന്ന് വരെ എനിക്ക്‌ വേണ്ടി അത്‌ ഉപയോഗിക്കേണ്ടി വന്നിട്ടില്ല(കേസിനൊഴികെ).പിന്നെ അതിന്റെ ബലത്തിൽ സങ്കടിപ്പിച്ച രണ്ട്‌ വീൽചയറുകളിൽ ഇന്നോളം ഞാൻ കണ്ടിട്ടില്ലാത്ത 2 ജീവിതങ്ങൾ ഉരുളുന്നുണ്ട്‌.


  @കുട്ടിക്കാ:എം.പി മാരുടെ കാര്യം,നമ്മൾ ഇപ്പഴും ഇന്ത്യയിൽതന്നെയാണല്ലോ അല്ലേ?അപ്പൊ ഇങ്ങനെതന്നെ...........


  @നൂനൂസ്‌:അതെന്ത്‌ വർത്താനാ മാഷേ....?
  ഇപ്പോൾ നാട്ടിലാണോ?

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  പലതും പലപ്പോഴും പ്രഹസനമാകാറുണ്ട്.

  എന്താണ് പറയേണ്ടത് എന്നറിയില്ല :(

  എന്തെഴുതുമെന്നറിയില്ല. :(

  പോകുന്നതിനു മുൻപ് വായിക്കണമെന്നുണ്ടായിരുന്നു.വായിച്ചു.നന്നായിട്ടുണ്ട്

  manas 1000% ok anu
  nice post
  vayichu

  Aadaravukal....!

  manoharam, Ashamsakal...!!!

  ആ സര്‍ട്ടിഫിക്കറ്റ് തലയിണയുടെ അടിയില്‍ വയ്ക്കുക്കയാണെങ്കില്‍ അല്പം ഉയരം കൂടി കിട്ടിയേനെ ????

  Yasi says:
  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  ഇന്നത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയക്കും കൊടുക്കണം ഒരു സര്ടിഫിക്കറ്റ്‌..80% ബുദ്ധിമാന്ദ്യം ഉണ്ടെന്ന സര്ടിഫിക്കെറ്റ്‌ !!!

  പല കമന്റിലെയും വിമുഖത, അത് നല്ലതല്ലെന്ന് എനിക്ക് തോന്നുന്നു.
  physically challenged ആയവര്‍ക്ക് നിയമം അനുവര്‍ത്തിച്ച് തന്നിട്ടുള്ളത് അവരില്‍ വിദ്യാഭ്യാസമുള്ളവര്‍ അങ്ങേയറ്റം നേടിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. അതവരുടെ അവകാശം തന്നെയാണത്. കൈപ്പറ്റണോ വേണ്ടയോ എന്നത് വ്യക്തിതാല്‍പ്പര്യം മാത്രം.

  ആശംസകള്‍

  സപ്പ്രിടിക്കെറ്റ്

  Binyas says:

  believe,God will Help U.Dont think our govt. will.

  ajith says:

  സഞ്ചരിച്ചൊടുവില്‍ ഞാന്‍ ഇവിടെയുമെത്തി. ഈ പോസ്റ്റിനെപ്പറ്റി എന്തഭിപ്രായമെഴുതും? ദൈവം സഹായിക്കട്ടെ സഹോദരാ.

  കമന്റ്‌ ഇട്ട എല്ലവർക്കും നന്ദി.............

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.