മാധ്യമ ഭീകരത

ഇന്നാണ്‌ ആമിര്‍ഖാന്‍ productionsന്റെ ബാനറില്‍ ആമിര്‍ഖാനും കിരണ്‍ റാവുവും നിര്‍മിച്ച് അനുശറിസ് വി സംവിധാനം ചെയ്ത peepli live കണ്ടത്. ആവശ്യത്തിലധികം നമ്മള്‍ ഇന്ത്യക്കാര്‍ ചര്‍ച്ച ചെയ്ത ഒരു സിനിമയാണത്.

ആ സിനിമയിലുടനീളം പലതരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് അല്ലെങ്കില്‍ അവന്റെ സ്വകാര്യതയിലേക്ക് ഒരു മാധ്യമത്തിന്‌ എത്രത്തോളം കടന്നു ചെല്ലാം എന്നൊരു ചോദ്യം ആ സിനിമ കണ്ടു കഴിയുമ്പോള്‍ ബാക്കിയാവുന്നു.ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന കര്‍ഷകനെ സ്വസ്ഥമായൊന്ന് തൂറാന്‍ പോലും അനുവദിക്കാതെ കാമറയുമായി പിന്നാലെ നടക്കുന്ന മാധ്യമ പ്രവര്‍ത്തകനെ അതില്‍ കാണാന്‍ കഴിയുന്നു

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വാര്‍ത്ത പരന്നയുടനെ OB വാനുകളുമായി live telecasting ന്‌ വേണ്ടി പാഞ്ഞെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍. ആത്മഹത്യ ചെയ്യും വരെ വാര്‍ത്തക്ക് ചൂടും ചൂരും പകരാന്‍ നാട്ടുകാരേയും കൂട്ടുകാരേയും അഭിമുഖം എടുത്തു കൊണ്ടേ ഇരുന്നു.

നാടാകെ ഒരുത്സവം പോലെ തിമിര്‍പ്പിലാകുന്നു.അവസാനം അവരുടെ ആവശ്യം കഴിയുന്നതോടെ അവരിട്ടേച്ച് പോകുന്നു. അയാള്‍ ഒരപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത നിര്‍മ്മിച്ച് കൊണ്ട്.

ഇതാണ്‌ ശരിക്കും മാധ്യമ ഭീകരത.അവര്‍ക്കാവശ്യമുള്ളതെന്തോ അതു മാത്രം അവര്‍ തേടുന്നു. മറ്റുള്ളവയെ പാടെ തള്ളുന്നു. സമാനമായ ഒരനുഭവം പങ്ക് വെക്കാനാണ്‌ ഈ കുറിപ്പെഴുതുന്നത്.

ബ്ലോഗര്‍ 'ഒരു നുറുങ്ങ്' പരിചയപ്പെടുത്തിയ രാജേഷിനെ നാമാരും അത്ര പെട്ടൊന്നൊന്നും മറന്നിട്ടുണ്ടാവില്ല. ഈ ജനുവരിയുടെ അവസാനത്തിലോ ഫെബ്രുവരിയുടെ ആദ്യാത്തിലോ ആണെന്നാണ്‌ എന്റെ ഓര്‍മ. ഒരു വൈകുന്നേരം
രാജേഷിന്റെ കാള്‍ വന്നു. "റഈസേ, ഇന്നിവിടെ asianet കാര്‍ വന്നിരുന്നു. അവര്‍ 3 മണിക്കൂറോളം shoot ചെയ്തിട്ടുണ്ട്. കണ്ണാടിയിലൊക്കെ കാണിക്കുമെന്നാ പറഞ്ഞത്. അങ്ങാനെ വന്നാല്‍ ചിലപ്പൊ വീടൊക്കെ ശരിയാക്കാന്‍
പറ്റുമായിരിക്കും.

ഞാനും സന്തോഷത്തിലായി. രാജേഷേട്ടന്റെ ഒരു വലിയ സ്വപ്നമാനമാണ്‌ മഴപെയ്താല്‍ വെള്ളം കേറാത്ത ഒരിടത്ത് ഒരു തുണ്ട് ഭൂമിയും ഒരു ചെറിയ പുരയും. ഞാന്‍ പറഞ്ഞു, വരട്ടെ നമുക്ക് നോക്കാം. പരിപാടി വരുന്ന ദിവസം എന്നെ
വിളിക്കണേ. ഞാന്‍ ഓര്‍മിപ്പിച്ചു.

ഏതാനും ദിവസം കഴിഞ്ഞ് രാജേഷേട്ടന്റെ കാള്‍ ,റഈസേ ഇന്നാണ്‌ പരിപാടി, asianet- ല്‍ രാത്രി 10:30 ന്‌ 'വിശ്വസിച്ചാലും ഇല്ലെങ്കിലും'എന്ന പരിപാടിയിലാണ്‌.

എനിക്കെന്തോ പന്തികേട് പോലെ തോന്നി. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' ഏതാനും episode കള്‍ കണ്ട എനിക്ക് തോന്നിയിട്ടുള്ളത് അര്‍ദ്ധസത്യങ്ങളും പച്ച കള്ളവും പരത്തുന്ന ഒരു program ആണത് എന്നാണ്‌. എന്നാലും ഞാന്‍ കാണാമെന്ന് വെച്ചു.

ആ പരിപാടി കണ്ടു കഴിഞ്ഞപ്പോഴാണ്‌ ആ പാവം മനുഷ്യനെ അവരെത്ര വിദഗ്തമായാണ്‌
പറ്റിച്ചതെന്ന് മനസ്സിലായത്. രാജേഷേട്ടന്റെ ഒറ്റ മുറി വീടോ(?) അദ്ദേഹത്തിന്റെ ദയനീയതയോ ഒന്നുമായിരുന്നില്ല അവര്‍ക്ക് വേണ്ടത്.'

february 14, valentines day. അന്നേ ദിവസത്തേക്ക് പ്രത്യേകതക്ക് ഒരു പ്രണയകഥ ഒപ്പിക്കുക എന്നാതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിനു വേണ്ടി രാജേഷേട്ടന്റെ പ്രണയ വിവാഹത്തെ പൊടിപ്പും തൊങ്ങലും അവതരിപ്പിച്ച്
വേണെമെങ്കില്‍ വിശ്വസിച്ചോളൂ എന്ന മട്ടില്‍ program അവസാനിച്ചു.

ഇനി പറയൂ, ഇതല്ലേ ശരിക്കും മാധ്യമ ഭീകരത?!!!!നിങ്ങള്‍ക്ക് ഇനിയും രാജേഷിനെ കുറിച്ച് അറിയണം എന്നുണ്ടെങ്കില്‍ താഴെ
കാണുന്ന ലിങ്കുകളില്‍ ഒന്ന് നോക്കുക!!!

>> ജീവിക്കാന്‍ കൊതിയോടെ...

>> ജീവിതം മരീചികപോലെ...

Asianet TV program

20 Response to "മാധ്യമ ഭീകരത"

 1. ആദ്യമേ ഏത് പരിപാടിക്കാണ് ഷൂട്ട്‌ ചെയ്യുന്നത് എന്ന് തിരക്കിയിട്ടു മാത്രമേ അനുവദിക്കാമായിരുന്നുള്ളൂ...

  ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കുമുണ്ട്. ടീവിയില്‍ നമ്മള്‍ കാണുന്നവയും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. അതാണ് ആ പരിപാടിയുടെ പേര്‍ തന്നെ “വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്നാക്കിയത്!.പിന്നെ ഏഷ്യാനെറ്റിലെ ആ പരിപാടിയുടെ ക്ലിപ്പ് കാണണമെങ്കില്‍ ആ കൊടുത്ത ലിങ്കിലെ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തു അവിടെ മെംബറാവണം!.തല്‍ക്കാലം ആ പരിപാടി വേണ്ടെന്നു വെച്ചു. ഏതായാലും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പു കര്‍ശനമാക്കേണ്ടിയിരിക്കുന്നു,പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങള്‍ക്ക്.

  “ചോര തന്നെ കൊതുകിനു കൌതുകം”

  Akbar says:

  അതേ അവര്‍ക്കാവശ്യം അര മണിക്കൂര്‍ പ്രോഗ്രാമിനുള്ള വകയാണ്. വേറെയും ചില സമാന സംഭവങ്ങള്‍ കേട്ടിരുന്നു.

  എന്താ ഇതിനൊക്കെ പറയാ ?

  എല്ലാം കച്ചവട തന്ത്രങ്ങള്‍ തന്നെ ...

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  തെമ്മാടിത്തരം.

  .....ശവം തീനികള്‍...

  ഇനിയും ഏഷ്യാനെറ്റിലെ വീഡിയോ കാണാത്തവര്‍ക്കു ഈ ലിങ്കില്‍ വന്നാല്‍ വിശദമായി കാണാം. http://parappurnivasikal.blogspot.com/2011/03/blog-post_15.html .ഒരു കാര്യം കൂടി. രാജേഷും അത്ര മോശമല്ല! മിസ് കാളടിച്ച കാര്യം മൂപ്പര്‍ പറഞ്ഞല്ലോ?.പിന്നെ ഏഷ്യാനെറ്റല്ലെ, അവര്‍ക്കു നല്ല വിരുന്നുമായി!

  ഇത് തന്നെ ശരിക്കും മാധ്യമ ഭീകരത.
  അതിലും വലിയ മറ്റൊരു ഭീകരത ഇവിടെ കാണുന്നു.
  അപ്രസക്തമായ പല വിവാദങ്ങളിലും വാക്കുകള്‍ കൊണ്ട് പട വെട്ടുന്ന പലരും ഇത് പോലെയുള്ള പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുന്ന കാഴ്ച അവര്‍ ഈ പോസ്റ്റ്‌ കാണാത്തത് കൊണ്ടാവില്ല.സമൂഹ മനസ്സാക്ഷിയെ ബാധിച്ച ഒരു നിസ്സംഗത അല്ലെങ്കില്‍ ഉറക്കം നടിക്കുന്ന ഒരവസ്ഥ ബൂലോകതെയും ബാധിചിരിക്കുന്നു.

  Shukoor says:

  എന്ത് ചെയ്യാം. സമൂഹം അങ്ങനെ ആയിപ്പോയില്ലേ.

  അജ്ഞാതന്‍ says:

  ഈ സംഭവം ഞാന്‍ അന്നേ കേട്ടിരുന്നു. ഹാറൂന്‍ സാഹിബ് (ഒരു നുറുങ്ങ്) പറഞ്ഞ്. സതത്തില്‍ റ‌ഈസിന്റെ പ്രതികരണം അസ്സലായി. ഇതിനെ ഭീകരതയെന്നൊന്നും വിശേഷിപ്പിച്ചാല്‍ മതിയാവില്ല. ഇവരാണ് ജനാധിപത്യത്തിന്റെ മഹത്തായ നാലാം തൂണുകള്‍. ശവം തീനിക്കഴുകന്മാര്‍...

  ഇതിനൊക്കെ ചെന്നു പൊട്ടിക്കാന്‍ ആളില്ലാതയോ നമ്മുടെ നാട്ടില്‍..?
  റഈസിന്റെ ചിന്തയോട് താങ്ക്സ് .ഇക്കാര്യം പുറത്ത് കൊണ്ട് വന്നതിനു .

  ഈ വിഷയവുമായി ബന്ധപ്പെട്ടു ഏഷ്യനെറ്റ് ലേക്ക് ഒരു ഇമെയില്‍ 11.03.2011 ന് അയച്ചിരുന്നു ,പക്ഷെ അവരുടെ മറുപടി ഒന്നും ഉണ്ടായില്ല,വീണ്ടും അയച്ചു 18.03.2011 ന് അതിനും മറുപടി കിട്ടിയില്ല !!!!!!

  from Shefeeq Mulla Ali
  to openhouse@asianetnews.in
  cc hadimulladath@gmail.com,
  Shefeeq Mulla Ali ,
  Hashimܓ
  date Fri, Mar 11, 2011 at 10:11 PM
  subject പട്ടിണിപ്പാവങ്ങളുടെ വലന്‍റെന്‍സ്‌ ദിനം
  mailed-by gmail.com
  hide details Mar 11 (9 days ago)

  “പട്ടിണിപ്പാവങ്ങളുടെ വലന്‍റെന്‍സ്‌ ദിനം

  പ്രിയ സുഹൃത്തേ!!!!!
  .
  കഴിഞ്ഞ ഫെബ്രുവരി മാസം 14 - തീയതി ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നാ പരിപാടിയെ കുറിച്ചുള്ള ഒരു വിയോജന കുറിപ്പാണിത്..... ഇത് എഴുതാന്‍ ഇത്രയും വയ്കാന്‍ കാരണം,നിങ്ങളുടെ ഭാഗത്ത്‌ നിന്നും ഏതെങ്കിലും രീതിയിലുള്ള പോസിറ്റിവായ ഒരു നടപടി ഉണ്ടാകും എന്ന പ്രതീക്ഷ ഉണ്ടായതിനാലാണ്!!!

  കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ താമസിക്കുന്ന രാജേഷിനെയും കുടുംബത്തെയും കുറിച്ച് ഫെബ്രുവരി 14-ന് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നാ പരിപാടിയില്‍ പ്രക്ഷേപണം ചെയ്തിരുന്നു,ഇത്തരം ഒരു പരിപാടി ഒരാളെ കുറിച്ച് പ്രക്ഷേപണം ചെയ്യുമ്പോള്‍ ആരാണ് ഈ രാജേഷ്‌ എന്നും എന്താണ് അദ്ദേഹത്തിനെ ഇപ്പോഴത്തെ അവസ്ഥ എന്നും ഒന്ന് അന്വേഷിക്കാമായിരുന്നില്ലേ,ഈ പരിപാടി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയത് ഇതിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ മനുഷ്യത്വം ഉള്ള ആരും ഉണ്ടായിരുന്നില്ല എന്നാണ് ......

  ആരാണ് ഈ രാജേഷ്‌ ???ജനിച്ചു 28 ദിവസങ്ങള്‍ക്ക് ശേഷം ഉപേക്ഷിച്ചു പോയ അമ്മ,അച്ഛന്റെ പരിപാലനത്തില്‍ പട്ടിണിയും പരിവട്ടവുമായി ജീവിച്ചു വന്ന 33 വര്‍ഷങ്ങള്‍ ,ശൈത്യകാലങ്ങളില്‍ വീട് വെള്ളതിനടിയിലവുന്ന കാരണം തൊട്ടടുത്ത സ്കൂളിലും മറ്റുമായി ജീവിതം തള്ളി നീക്കുന്നവര്‍,കേവലമായ ഒരു നേരത്തെ ഭക്ഷണവും ബാക്കി സമയങ്ങളില്‍ വെള്ളവും കുടിച്ചു കൊണ്ട് ജീവിച്ച 33 വര്‍ഷങ്ങള്‍,അവസാനമായി ആത്മഹത്യാ ചെയ്യാനുള്ള ഉറച്ച തീരുമാനത്തില്‍ തീരുമാനത്തില്‍ നിന്നും കണ്ണൂരില്‍ ഉള്ള ഒരു സുഹൃത്തിന്റെ അവസരോചിതമായ ഇടപടല്‍ കൊണ്ട് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന രാജേഷ്‌,ആ സുഹൃത്തിന്റെ തന്നെ സജീവമായ പ്രേരണയാല്‍ ഇപ്പോള്‍ മിനി എന്ന സഹോദരിയും രാജേഷിനു തുണയായി കിട്ടിയിരിക്കുന്നു.റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന 2 രൂപയടെ അരി ഒന്ന് കൊണ്ട് മാത്രം ഇന്ന് ജീവിക്കുന്ന രാജേഷും ഭാര്യയും,ഈ കഴിഞ്ഞ ശൈത്യകാലത്ത് പോലും സെപ്ടിക് ടാങ്കില്‍ വെള്ളം നിറയുന്നത് കാരണം കക്കൂസ് ഉപയോഗ ശൂന്യമായപ്പോള്‍ കേവലം വെള്ളം മാത്രം കുടിച്ചു കൊണ്ട് ജീവിതം തള്ളി നീക്കിയവര്‍,സാമ്പത്തികമായി പരാധീനത കൊണ്ട് വഴിമുട്ടിപ്പോയ ചികിലസകള്‍,സൗജന്യമായി ലഭിച്ച വീല്‍ ചെയര്‍ ഒന്ന് നിവര്‍ത്താനുള്ള സ്ഥലം പോലും ഇല്ലാത്തതിന്റെ പേരില്‍ ഇന്നേ വരെ ഉപയോഗിക്കത്തവന്‍, അവസാനമായി പഞ്ചായത്തില്‍ നിന്നും അനുവദിച്ച വീടിനുള്ള സഹായം പോലും സ്ഥലം വാങ്ങുവാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ അത് മുടങ്ങി പോകുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നവന്‍,

  ഇത്തരം പരിമ ദരിദ്രമായ ഒരു കുടുംബത്തെ കേവലം ഒരു വലന്‍റെന്‍സ്‌ ദിനത്തിന് വേണ്ടി നിങ്ങള്‍ സമര്‍ത്ഥമായ വിറ്റ് ലാഭം ഉണ്ടാക്കിയപ്പോള്‍ ഒരു നിമിഷം എങ്കിലും അദ്ദേഹത്തിന്‍റെ അവസ്ഥയെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കമായിരുന്നില്ലേ!!!ഇത്തരം ഒരു പരമ ദരിദ്രനെ കുറിച്ചുള്ള ഒരു പരിപാടി എന്ത് കൊണ്ടാണ് ഒട്ടും തന്നെ ജന പങ്കളിതമില്ലാത്ത,സാധാരണ ജനങ്ങള്‍ പോലും കാണാന്‍ ഭയപ്പെടുന്ന,നിങ്ങളുടെ ഒഫീഷ്യല്‍ വെബ്‌ സൈറ്റില്‍ പോലും ഇല്ലാത്ത ഒരു പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്,നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞത് കണ്ണാടിയിലോ,കണ്ടതും കേട്ടതിലോ പ്രക്ഷേപണം ചെയ്യും എന്നായിരുന്നു,ഷൂട്ടിംഗ് സമയത്ത് നിങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തോട് ഇത് പ്രക്ഷേപണം ചെയ്യുന്നത് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ ആണെന്ന് പറഞ്ഞില്ല.

  പാവപ്പെട്ടവരെ നമ്മുടെ ആവശ്യത്തിനനുസരിച്ച് എങ്ങനെയും ഉപയോഗിക്കാം എന്ന് ഈ പ്രോഗ്രാം കണ്ടപ്പോള്‍ മനസ്സിലായി,പാവപ്പെട്ടവരയതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള ചോദ്യങ്ങളോ മറ്റു ഉണ്ടാവില്ല എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം, എന്തിനായിരുന്നു 3 മണിക്കൂര്‍ നേരം തീര്‍ത്തും അവശനായ ഒരു രോഗിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഷൂട്ടിങ്ങിന്റെ പേരില്‍ നിങ്ങള്‍ ബുദ്ധിമുട്ടിച്ചത്,അതോടൊപ്പം അദ്ദേഹത്തിന്‍റെ നല്ലവരായ കുറച്ചു സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സമയവും കൂടി നിങ്ങള്‍ വെറുതെ കളഞ്ഞിരിക്കുന്നു.ഷൂട്ടിങ്ങിന്‍റെ പേരില്‍ 3 മണികൂര്‍ നേരം അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് അദ്ദേഹത്തിനുണ്ടായ ഗുണം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ ??

  സുഹൃത്തേ, അദ്ദേഹം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിശപ്പും,പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും കിടക്കാനുമുള്ള ഒരു ചെറിയ വീടുമാണ്,നിങ്ങള്‍ ഈ പറയുന്ന സ്നേഹം കൊണ്ട് പോയി റേഷന്‍ കടയില്‍ കൊടുത്താല്‍ അരി കിട്ടുമോ??അത് കൊടുത്താല്‍ വീടിനു സ്ഥലം വാങ്ങാന്‍ പറ്റുമോ??ഇത്തരം ഒരു ഷൂട്ടിങ്ങും മറ്റും നടത്തി ടീവിയില്‍ പ്രദര്‍ഷിപ്പിക്കുമ്പോള്‍ ഒരു സാധാരണക്കാരനായ ദാരിദ്രനുണ്ടാകുന്ന പ്രദീക്ഷകളെ കുറിച്ച് നിങ്ങള്‍ക്ക് ഒന്ന് ചിന്തിക്കാമായിരുന്നില്ലേ ,പ്രത്യേകിച്ച് മറ്റുള്ളവരെ സഹായിക്കുന്ന പ്രോഗ്രാമുകള്‍ ഉള്ള ഏഷ്യാനെറ്റ്‌ പോലുള്ള ഒരു ചാനലില്‍ വരുമ്പോള്‍.ഈ പരിപാടി കൊണ്ട് അദ്ദേഹത്തിന് ഏതെങ്കിലും രീതിയില്‍ ഒരു ഗുണമുണ്ടയിട്ടുണ്ട് എന്ന് നിങ്ങള്ക്ക് കാണിച്ചു തരാമോ.സുഹൃത്തുക്കളെയും മറ്റും വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ പൈസ പൊയതല്ലാതെ!!!അതോ സൗജന്യമായി ഏഷ്യാനെറ്റിന് വേണ്ടി ചാനല്‍ പരിപാടിയില്‍ അഭിനയിക്കാന്‍ അദ്ദേഹവും കുടുംബവും ഏഷ്യാനെറ്റിന്‍റെ ബോര്‍ഡ്‌ മെമ്പര്‍മാരില്‍ വല്ലവരുമാണോ???
  നിങ്ങള്‍ക്ക് ഇനിയും രാജേഷിനെ കുറിച്ച് അറിയണം എന്നുണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കുകളില്‍ ഒന്ന് നോക്കുക!!!
  http://haroonp.blogspot.com/2010/04/blog-post.html
  http://www.kottotty.com/2010/05/blog-post.html

  നിങ്ങള്‍ പ്രക്ഷേപണം ചെയ്തതിന്‍റെ ലിങ്ക് താഴെ....

  http://indianterminal.com/forum/malayalam-tv-shows/98096-viswasichalum-illengilum-14th-february-2011-a.html

  നിങ്ങളുടെ ഭാഗത്ത്‌ നിന്നും പോസിറ്റിവായ ഒരു മറുപടി/നടപടി ഉണ്ടാകും എന്ന പ്രദീക്ഷയോടെ!!!


  from Shefeeq Mulla Ali
  to openhouse@asianetnews.in
  cc hadimulladath@gmail.com,
  akarimom@gmail.com,
  Hashimܓ
  date Fri, Mar 18, 2011 at 4:13 PM
  subject Fwd:പട്ടിണിപ്പാവങ്ങളുടെ വലന്‍റെന്‍സ്‌ ദിനം
  hide details Mar 18 (2 days ago)

  പ്രിയ സുഹൃത്തേ !!!

  ഇതുവരെയും നിങ്ങളുടെ ഭാഗത്ത്‌ നിന്നും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല,അതോ ഈ വിഷയം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന് നടിക്കുവാനുള്ള വല്ല ഉദ്ധേഷവുമാണോ?
  മറുപടിയുണ്ടാകും എന്നാ പ്രദീക്ഷയോടെ !!!!!

  ആര് വിഷമിചാലും ഇല്ലെങ്കിലും
  ക്ഷമിച്ചാലും ഇല്ലെങ്കിലും
  ക്ഷോപിച്ചാലും ഇല്ലെങ്കിലും
  അവര്‍ക്ക് 'വിശ്വസിച്ചാലും ഇല്ലെങ്കിലും' വേണം!
  കഷ്ടം.

  അരമണിക്കൂർ പ്രോഗ്രാമിന് വേണ്ടി എന്ത് തെമ്മാടിത്തരം കാട്ടികൂട്ടുന്നു! കഷ്ടം ഈ ഏഷണിനെറ്റ്.

  അജ്ഞാതന്‍ says:

  ഈ പരിപാടി ഞാന്‍ കണ്ടിരുന്നു...അതെ പ്രണയത്തെക്കുറിച്ചാണ് കൂടുതല്‍ പറഞ്ഞത്...അവര്‍ക്ക് സഹായം ലഭിച്ചില്ല എന്നറിഞ്ഞതില്‍ ദുഖമുണ്ട്..

  @മഞ്ഞുതുള്ളി:സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല അവറ്ക്ക് നാട്ടുകാരുടെ മുന്നില് മാനക്കേടുണ്ടാവുകയും ചെയ്തു.....