ഒരു സൂഫിക്കഥ

                     ഇത് പണ്ടെന്നോ പറഞ്ഞു കേട്ട സൂഫി കഥ,ഞാനടക്കം എല്ലാവരും പറഞ്ഞ് പഴകിയ ഒരു സൂഫി കഥ.
                    പണ്ടെന്നോ ഒരു സൂഫി മോക്ഷമന്യേഷിച്ചുള്ള ഒരു യാത്രയിലായിരുന്നു.ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക്,മോക്ഷത്തെ കണ്ടെത്താന്‍ ,അതിലൂടെ ദൈവത്തിലെത്താന്‍.....അന്തിയോളം അലഞ്ഞ് തിരിഞ്ഞ് പള്ളികളില്‍ അന്തിയുറങ്ങിയും അദ്ദേഹം തീറ്ത്ഥാടനം തുടര്‍ന്ന് കൊണ്ടേ ഇരുന്നു.
                     ഓരോ നാടിനേയും നാട്ടുകാരെയും യാത്രയിലുടനീളം അദ്ദേഹം പഠിച്ച് കൊണ്ടേയിരുന്നു.ആ യാത്രക്കിടയില്‍ അദ്ദേഹം ഒരു നാട്ടിലെത്തി.ആനാട്ടിലെ ജനങ്ങള്‍ക്ക് സൂഫി വര്യനെ നന്നായി ബോധിച്ചു.ഏതാനും ദിവസം തങ്ങളുടെ നാട്ടില് തങ്ങണമെന്ന് നാട്ടുക്കാര്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു .അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
                    ഒരു ദിവസം വൈകുന്നേരം പള്ളിയിലെ ഖബറ്സ്ത്ഥാനിലൂടെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ മീസാന്‍ കല്ലുകളില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കി.എല്ലാ കല്ലുകളിലും ജനന മരണം മാത്രമല്ല,പിന്നെ ഒരു ജീവിച്ച വര്‍ഷത്തിന്റെ കണക്ക് കൂടി.പക്ഷെ എല്ലാ കല്ലുകളിലെ കണക്കുകളിലും അദ്ദേഹം പിഴവ് കണ്ടെത്തി.അമ്പത് വര്‍ഷം ജീവിച്ച വ്യക്ത്തിയുടെ കല്ലില്‍ കൊത്തി വച്ചിരിക്കുന്നത് വെറും അഞ്ചോ ആറോ വറ്‍ഷം മാത്രം.എല്ലാ കല്ലുകളിലും ഇത് പോലെ തന്നെ.
                സൂഫി നാട്ടുകാരെ വിളിച്ച് വരുത്തി,ഇങ്ങനെ പറഞ്ഞു-:"ഹേയ് നാട്ടുകാരെ!ഈ കല്ലുകളിലെ കണക്കൊന്നും ശരിയല്ലല്ലോ,നിങ്ങള്‍ വിവരമില്ലാത്തവരാണെങ്കില്‍ വിവരമുള്ളവരോട് ചോദിച്ച് കൂടെ?"നാട്ടു കാരണവറ്‍ സൂഫിക്ക് ഇങ്ങനെ വിശദീകരിച്ച് കൊടുത്തു:"പണ്ഡിത ശ്രേഷ്ടാ,ഞങ്ങള്‍ക്കറിവില്ലാഞ്ഞിട്ടല്ല,ജീവിച്ച വറ്ഷം കൊണ്ട് ഞങ്ങളുദ്ദേഷിച്ചത് അയാളിവിടെ ഭൂമിയിലുണ്ടായിട്ട് സമൂഹത്തിന് എത്ര വറ്ഷം ഗുണം കിട്ടി എന്ന് മാത്രമാണ്.
                                 കുറച്ച് സമയം ആലോചിച്ച് നിന്ന ശേഷം സൂഫി ഇങ്ങനെ പറഞ്ഞത്രെ"ഞാനെങ്ങാനും ഈ നാട്ടില് വെച്ച് മരണപ്പെട്ടാല് എന്റെ ഖബറില് ജനന മരണ തീയതികള്ക്കു ശേഷം ഇങ്ങനെ ഒരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടേ ഇല്ലെന്ന് കൊത്തി വെക്കണം.

31 Response to "ഒരു സൂഫിക്കഥ"

 1. നല്ല കഥ, ഇഷ്ട്ടായി

  ഇപ്പഴും അങ്ങനെ ഒരു ഏര്‍പ്പാടുണ്ടെങ്കില്‍ എന്റെ ഖബറിനുമുകളിലും അങ്ങനെ തന്നെ എഴുതേണ്ടി വരും. 'ഇങ്ങനെ ഒരാള്‍ ഇവിടെ ജീവിച്ചിട്ടില്ല'

  നന്നായിട്ടോ... വളരെ സിമ്പിള്‍ ആയി വലിയ ഒരു കാര്യം പറഞ്ഞു.

  ചിന്ദാര്‍ഹമായ കഥ..അബിനന്ദനങ്ങള്‍

  അതുറപ്പല്ലെ ശബീറേ....ആരും എഴുതിയില്ലെങ്കില്‍ ഞാനെഴുതും....

  കീറ്റ്സ് തന്നെയാണെന്ന് തോന്നുന്നു സമാനമായ ഒരു വാചകം പറഞ്ഞിരുന്നു" എന്‍റെ ശവകുടീരം തിരിച്ചറിയാന്‍ ഒരു കല്ലുപോലും വെക്കരുത് " എന്ന്..........സസ്നേഹം

  അലി says:

  നമ്മളൊന്നും ജീവിച്ചിരുന്നിട്ടില്ല്ല...

  ചിന്തനീയം.
  ഈ കഥ ഞങ്ങളെയും കൂടി അറിയിച്ചതില്‍ സന്തോഷം.

  അര്‍ത്ഥവത്തായ ഒന്ന് ..... ഞാന്‍ ആദ്യം കേള്‍ക്കുകയാണ് ട്ടോ ഈ കഥ.

  കഥ കേട്ടിട്ടുണ്ട്. എന്നാലും ഇതു എപ്പോഴും പറഞ്ഞും കേട്ടും നമ്മെത്തന്നെ ഓര്‍മിപ്പിക്കേണ്ടതു തന്നെ.
  കുട്ടിക്കാലത്തും വാര്‍ദ്ധക്ക്യത്തിലും നമുക്കു മറ്റുള്ളവര്‍ക്കായി ജീവിക്കാനാവുന്നില്ല. അതിനിടയിലുള്ള സമയം നാം മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല.

  നമുക്കൊന്നിനും സമയമില്ലല്ലോ!
  അവനവന് വേണ്ടിപ്പോലും ജീവിക്കാന്‍ കഴിയുന്നില്ല!
  പിന്നല്ലേ..?
  കഥ നന്നായിട്ടുണ്ട്.

  അങ്ങനയാണേല്‍ ഞാനിവിടെ ജനിച്ചിട്ടേയില്ല.

  ആശംസകള്‍ റയീസ്.

  അജ്ഞാതന്‍ says:

  ഇനിയും ജനിച്ചിട്ടും ജീവിച്ചിട്ടുമില്ലാത്ത നമ്മള്‍............

  അജ്ഞാതന്‍ says:

  വല്ലപ്പോഴുമൊക്കെ നമ്മളെയും ഒന്നു സന്ദര്‍ശിക്ക് റയീസേ..

  അജ്ഞാതന്‍ says:

  നല്ല കഥ..ഇഷ്ടായി..മുകളില്‍ പറഞ്ഞപോലെ വല്ലപ്പോഴുമൊക്കെ ഇവിടേക്കും വരൂ.. http://priyamkd.blogspot.com/

  പ്രിയ റഈസ്,
  തുഞ്ചന്‍ പറമ്പില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന് എനിക്ക് ഇവിടെ മറുപടി കിട്ടി. എനിക്ക് ബോധം തെളിഞ്ഞു.

  ayyopavam says:

  വളരെ ചിന്തവഹമായ ഒരുകാര്യ മാണ് കുറഞ്ഞ വരികളില്‍ പറഞ്ഞത് ആശംഷകള്‍

  devan says:

  ഞാനും ജനിച്ചിട്ടേഇല്ല ഇന്നി ജനിക്കുവോ എന്തോ.....? കഥ നന്നായി

  നല്ല ചിന്ത തരുന്ന കഥ.. അതാ‍ണ് അലോചിക്കുന്നതും,സമൂഹത്തിനു
  വേണ്ടി എന്തെങ്കിലും ചെയ്യണം. ഇനിയും ഇതുപോലുള്ള കഥകള്‍
  വരട്ടെ.ആശംസകള്‍

  ചിന്തിക്കേണ്ട കാര്യങ്ങള്‍ തന്നെ. സൂഫിക്കഥ നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍!

  Subair says:

  കഥ ഇഷ്ടപ്പെട്ടു..

  Sabu M H says:

  very good one :)

  "ഞാനെങ്ങാനും ഈ നാട്ടില് വെച്ച് മരണപ്പെട്ടാല് എന്റെ ഖബറില് ജനന മരണ തീയതികള്ക്കു ശേഷം ഇങ്ങനെ ഒരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടേ ഇല്ലെന്ന് കൊത്തി വെക്കണം.
  എന്റെയും ഖബറിന്റെ മുകളില്‍....

  www.sunammi.blogspot.com

  സൂഫിക്കഥ നന്നായി പറഞ്ഞു.

  ജീവിചിട്ടെ ഇല്ലാത്ത ഒരാൾ എന്തു പറയാൻ?

  ഓരോരുത്തരെയും ചിന്തിപ്പിക്കുന്ന വരികള്‍.

  rahees mon valare nannayi oru valiya massege simblayi paraju

  കഥ നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങൾ.

  ഞാനിവിടെ ജീവിച്ചിട്ടുണ്ട്.
  അതു പറയാനുള്ള കരുത്തും എനിക്കുണ്ട്.
  ഈ ജീവിതം അതിനുള്ളതാണല്ലൊ...
  ഒഴിഞ്ഞുമാറാൻ എല്ലാവർക്കും എളുപ്പമാണ്.
  പക്ഷെ അതുകൊണ്ടെല്ലാം തീരുമോ...?!

  ഒന്നുമില്ലാത്തവര്‍ എന്തൊക്കെയോ അടയാളപ്പെടുത്തുന്നു. എല്ലാമുള്ളവര്‍ ഒന്നുമവശേഷിപ്പിക്കുന്നുമില്ല! നല്ല കഥ റഈസ് .

  good one :)

  കഥ നന്നായിട്ടുണ്ട്‌