ഈ ചിരി പൊട്ടാതിരുന്നെങ്കില്‍....


    ജീവിതത്തിലെപ്പോഴെങ്കിലും നിങ്ങളുടെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ടോ?ഉണ്ടെങ്കില്‍ നിങ്ങള്‍ക്കറിയാന്‍ പറ്റും അതിന്റെ വേദന.അപ്പോള്‍ നിരന്തരം അസ്ഥികള്‍ പൊട്ടുന്ന ഒരാളെ കുറിച്ച് അലോചിച്ചു നോക്കൂ...
   പറഞ്ഞ് വന്നത് പെരിന്തല്‍മണ്ണ വലമ്പൂര്‍ നിവാസി ശംസുദ്ദീനെ കുറിച്ചാണ്‌.ജനിച്ച് 32 ആം നാളിലാണ്‌ തങ്ങളുടെ പൊന്നോമനക്ക് ഇങ്ങനെ ഒരസുഖമുള്ളത് ശംസുവിന്റെ ഉമ്മയും ഉപ്പയും തിരിച്ചറിയുന്നത്.അവരാകെ തളര്‍ന്നു പോയി.ചികിത്സയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞപ്പോള്‍ അവര്‍ ഉമ്മയോട് ഇങ്ങനെ കൂടി പറഞ്ഞത്രെ"ഒരു വര്‍ഷം ജീവനോടെ കാത്തു വെക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പാരിതോഷികം തരാം.."
    ഇന്ന് 28 ആം വയസ്സിലും നിറയുന്ന വേദനകള്‍ക്കിടയിലും ശംസു ചിരിക്കുന്നു ഒപ്പം ചിരിപ്പിക്കുന്നു.അതിനവനാകുന്നത് സ്നേഹനിധിയായ അവന്റെ ഉമ്മ കൂടെയുള്ളത് കൊണ്ടാണ്‌.
    ജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങളേറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട് ശംസുവിന്‌.പെങ്ങമ്മാരുടെ കല്ല്യാണം കഴിഞ്ഞപ്പോഴേക്കും വീട് വിട്ടിറങ്ങേണ്ടി വന്നു ആ കുടുംബത്തിന്‌.ഇപ്പോള്‍ 17 വര്‍ഷമായി വാടക വീട്ടില്‍.അതും 1600 രൂപ മാസവാടകയില്‍
   ഇങ്ങനെയൊക്കെ ആണെങ്കിലും ശംസു തളര്‍ന്നിട്ടില്ലെന്ന് മാത്രമല്ല,നല്ലൊരു പോരാളി കൂടിയാണ്‌.4 ആം ക്ലാസ് തുല്യതാ പരീക്ഷ എഴുതി റിസള്‍ട് കാത്തിരിക്കുന്നു.തുടര്‍ന്ന് പടിക്കണമെന്നും ആഗ്രഹമുണ്ട്.എന്നാല്‍ വീടിന്റെ ഏക അശ്രയം 65 ലധികം വയസ്സ് വരുന്ന ശംസുവിന്റെ ഉപ്പ മാത്രമാണ്‌.അദ്ദേഹം കൂലിപ്പണിക്ക് പോയിട്ട് വേണം വീട്ടു വാടകയും ശംസുവിന്റെ ഭാരിച്ച ചികിത്സാ ചെലവും കണ്ടെത്താന്‍.
   അതു കൊണ്ട് തന്നെ ചിലപ്പോഴൊക്കെ പൊട്ടിയ എല്ലുകള്‍ നേരയാക്കന്‍ പോലും സാധിക്കാറില്ല.ഒന്നു എണീറ്റ് നില്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കുമ്പൊട്ടി നുറുങ്ങുന്ന എല്ലുകള്‍ പോലെയാണ് ശംസുവിന്റെ ജീവിതം.ദുരിതങ്ങളില്‍ നിന്നും എണീറ്റ് നില്‍ക്കാനുള്ള ശംസുദ്ദീന്റെ ശ്രമങ്ങള്‍ക്ക് ഒരു കൈതാങ്ങ് നല്‍കാന്‍ നമുക്കും സാധിക്കില്ലേ?.....

shamsudheen
mundakkathodi house
valambur(p.o)
sbt a/c no:67151063426
swift code: sbtrinbb70198
ifsc code: sbtr 0000198
branch: perinthalmanna.

mob:9633436106
       9562058651

14 Response to "ഈ ചിരി പൊട്ടാതിരുന്നെങ്കില്‍...."

 1. Kunhava says:
  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  എന്താണ് റഈസ് ഉദ്ദേശിച്ചത്?
  ചികിത്സ , വീട് എന്തായാലും
  നമ്മള്‍ എല്ലാവരും കൈകോര്‍ത്താല്‍ നടക്കും.
  നമുക്ക് ഈ ചിരി മായാതെ നോക്കാം
  എന്‍റെ വക എല്ലാ സഹായവും ഞാന്‍ വാഗ്ദാനം ചെയ്യുന്നു

  :(

  നിരന്തരം മറ്റുള്ളവരുടെ സാമ്പത്തിക സഹായം കൊണ്ട് ജീവിതം മുന്നോട്ട് നീക്കാന്‍ ആര്‍ക്കുമാവില്ലല്ലോ,
  അവര്‍ക്കാവശ്യമായ വല്ല വരുമാന മാര്‍ഗവും ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം...
  റഈസ്.. ആവിതം വല്ലതിനും ചാന്‍സ് ഉണ്ടോ എന്ന് പരതൂ
  ഉണ്ടെങ്കില്‍ പോസ്റ്റില്‍ അവ കൂടി ഉള്‍പ്പെടുത്തൂ

  അജ്ഞാതന്‍ says:

  :(

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  ഞാനെന്തു പറയാനാ.... ഇത്തരം ദുരവസ്ഥ ഇനിയൊരുത്തനും വരുത്തരുതേ എന്ന് പ്രാർത്തിക്കാം....

  മിസ്റ്റർ റയീസ്... എന്നെ അറിയുമോ? റയീസ് വെളിമുക്കെന്ന് കണ്ടപ്പോൾ കഴിഞ്ഞുപോയ ആ പഴയ രംഗങ്ങൾ ഓർത്തുപോയി..... :(

  എന്തു തീരുമാനമാണങ്കിലും ഞാനുമുണ്ടാകും കൂടെ

  ഹാഷിം പറഞ്ഞ പോലെ, കേവലമൊരു സഹായം എന്നതിലുപരി സ്ഥിരവരുമാനമുള്ള എന്തെങ്കിലും ഒരു ഏര്‍പ്പാട് ശരിയാക്കിക്കൊടുതാല്‍ അതായിരിക്കും ഉത്തമം. അത് അവിടത്തെ സാഹചര്യമനുസരിച്ച് എന്താണെന്ന് വിശദീകരിക്കാന്‍ റയീസിനു വിഷമവും കാണും. അതിനാല്‍ ഷംസുവിന്റെ അടുത്തആളുകളുമായി ബന്ധപ്പെട്ട് ഒരു 'പദ്ധതി' രൂപീകരിച്ചു ഒന്ന് കൂടി വിശദമായി പോസ്ടിയാല്‍ തീര്‍ച്ചയായും അതിനു ഫലമുണ്ടാകും.

  തീരുമാനം അറിയിക്കൂ ..നമ്മളാല്‍ കഴിയുന്നത്‌ ചെയ്യുവാന്‍ കൂടെയുണ്ടാകും

  ഞാനുമുണ്ടാകും കൂടെ

  അജ്ഞാതന്‍ says:

  നീണ്ട 17 വര്ഷടമായി വാടകവീട്ടില്‍ കഴിയുന്ന ശംസുവിനെ സംബന്ധിചിടത്തോളം ഏറ്റവും പ്രധാനമായ ആവശ്യം സ്വന്തമായി ഒരു കിടപ്പാടം ഉണ്ടാക്കുക എന്നതാണ്,അതോടൊപ്പം അവന്റെ ചികിത്സയും.വാര്ധതക്യത്തിലും പിതാവ് പണിക്കു പോകുന്നത് കൊണ്ട് നിത്യ ചിലവുകള്‍ അങ്ങനെ കഴിഞ്ഞു പോകുന്നുണ്ട്. നമ്മള്‍ എല്ലാവരും കഴിയുന്ന രീതിയില്‍ ഒന്ന് പരിശ്രമിച്ചാല്‍ 7 അംഗങ്ങള്‍ ഉള്പെലടുന്ന ആ കുടുംബത്തിന്റെ സ്വന്തമായ ഒരു വീട് എന്നാ സ്വപ്നം യാഥാര്ത്ഥ്യ്മാക്കാന്‍ കഴിയും.എന്നാല്‍ കഴിയുന്നത്‌ ഞാനും ശ്രമിക്കാം.....
  എന്ന് ,
  ഒരു സഹോദരന്‍ ...

  ഇസ്മയില്‍ കുറുമ്പടിയുടെ അഭിപ്രായത്തിനോട് ഞാനും അനുകൂലിക്കുന്നു,ഖത്തറില്‍ നിന്നും ഞങ്ങള്‍ സഹകരിച്ചു വേണ്ടത് ചെയ്യാം.