നമ്മുടെ റോളെന്ത്?...


ഇതെങ്ങനെ എഴുതണമെന്ന് എനിക്കറിയില്ല.എന്നാലിത് എഴുതാതിരിക്കാനും എനിക്കാകില്ല.കാഴ്ച്ചയുടെയും കേള്വിയുടെയും നിറങ്ങള് പ്രക്റ്ത്യാ നിയന്ത്രിക്കപ്പെട്ടപ്പോള് അരണ്ട കാഴ്ച്ചകളില് നിറങ്ങള് കാണാന് ശ്രമിച്ചു.എന്നിട്ടും നിറം കൊടുക്കാന് കഴിയാത്ത ചില കാഴ്ച്ചകള്...കേള്വികള്...അതാണെനിക്ക് പറയേണ്ടത്.


                      ഒരുപാട് നാളായി പരിചയമുള്ള പ്രിയപ്പെട്ട ഒരു കൂട്ടുകാരന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുംമ്പോള്‍ അവന്‍ പറഞ്ഞു ഇന്നലെ ഉച്ചക്ക് ഒരിത്തിരി ചോറ് തിന്നതാണ്.ഇന്നു വൈകുന്നേരമായിട്ടും ഒന്നും തിന്നിട്ടില്ല,ഒരുപാട് വെള്ളം കുടിച്ച് വയറ് നിറച്ചിരിക്കാണ്.ബേചാറോടെ ഞാന്‍ കാര്യമന്ന്വേഷിച്ചു....എന്താ മാഷേ ഭക്ഷണം കഴിക്കാത്തെ?മറുപടി ഇങ്ങനെ:ബന്ധു വീട്ടില്‍ കല്യാണമാണ്.ഇന്നലെ രാവിലെ ഉടുത്തൊരുക്കി ഉമ്മറത്ത് കൊണ്ടന്നിട്ടതാ...അരക്ക് താഴെ പൂര്‍ണ്ണമായും കൈകള്‍ക്ക് പകുതിയിലധികവും സ്വാധീനം നഷ്ട്ടപ്പെട്ട അവനോട് ഞാന്‍ പകച്ചുകൊണ്ട് ചോദിച്ചു:വിശക്കുന്നില്ലേടാ..?ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞത് ഇപ്രകാരം:നമ്മളിതിലും വലിയ പൂരം എത്ര കണ്ടിരിക്കുന്നു.മുന്‍പ് മൂന്നു ദിവസം വരെ പച്ചവെള്ളം മാത്രം കുടിച്ച് കഴിഞ്ഞിട്ടുണ്ട്.വിശപ്പ് അസഹനീയമാവുംപോള്‍ തലയണ വയറിന് വെച്ചിട്ട് കമിഴ്ന്ന് കിടക്കറുണ്ട് പോലും...

                ഒരു പാലിയേറ്റീവ് ക്ലിനിക് സംഘടിപ്പിക്കുന്ന   parapleigic സംഗമത്തെ കുറിച്ച് എന്നും ഫോണില് വിളിച്ചന്വേഷിക്കുകയും വിവരങ്ങള് ചോദിച്ചറിയുകയും ചെയ്ത വേറൊരു സുഹ്രത്ത് അയാളും അരക്ക് താഴെ തളര്ന്ന്പോയതാണ്..പരിപാടിയുടെ തലേ ദിവസം തമാശകലര്ത്തി ഞാന് ചോദിച്ചു:എന്താടോ ഇത്ര ആക്രാന്തം?നാളയല്ലെ പരിപാടി തിരക്ക് കൂട്ടണ്ട...മറുപടി പേടിപ്പെടുത്തുന്നതായിരുന്നു:  
:റഈസേ നിനക്കറിയില്ല,ഏകദേശം ആറു മാസത്തോളമായി ഞാനെന്റെ വീട്ടുകാരെയല്ലാതെ കണ്ടിട്ട്...ഒരു മനുഷ്യനെ കാണാനും കുറച്ച് സംസാരിക്കാനുമുള്ള ആഗ്രഹം കൊണ്ടാണ്. ..

                      വേറൊരനുഭവം കോഴ്ക്കോട് മെഡിക്കല് കോളേജില് നിന്നാണ്..  ഫിസിയോ തെറാപ്പിക്കായി                  അഡ്മിറ്റായപ്പോള് തൊട്ടടുത്ത ബെഡ്ഡിലുള്ളത് 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ്.വളരെ പ്രായമായ ഏകദേശം  70ന്  മുകളിലുള്ള  ഒരമ്മയും അച്ചനുമാണ് അവരെ നോക്കുന്നത്.പുറത്ത് നല്ലൊരു മുറിവുള്ളതുകൊണ്ട് നന്നായി ഭക്ഷണം കഴിക്കാന് ഡോക്റ്റ്റ്മാര് നിരന്തരം പറയാറുണ്ടായിരുന്നു.എന്നിട്ടും അവിടെ നിന്ന് സൗജന്യമായി ലഭിക്കുന്ന പാലും മുട്ടയും പോലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന അവരോട് ഒരു നല്ല മനുഷ്യന് കാര്യമന്വേഷിച്ചപ്പോള് അവര് പറഞ്ഞത് ഇങ്ങനെ:മുട്ട പുഴുങ്ങാനും പാല് കാച്ചിയെടുക്കാനുമുള്ള രണ്ട് രൂപ ഇല്ലാഞ്ഞിട്ടാ,പിന്നെ ഞങ്ങളെന്താ ചെയ്യാ?

                            ഇത്രയും പറഞ്ഞത് എന്തിനെന്നല്ലെ?തിരക്കിനിടയില് നാം മറന്നു പോകുന്ന ഇത്തരം ജീവിതങ്ങളില് സാമൂഹ്യ ജീവി എന്ന നിലയില് നമ്മുടെ പങ്കെന്തെന്ന് ചോദിക്കാനാണ്.................

ഒരു പെന്‍സില്‍ പറയുന്ന ജീവിത കഥ
        ഇതെഴുതാന്‍ പറഞ്ഞ് കൊടുക്കുമ്പോള്‍ എന്റെ ചുണ്ടുകള്‍ക്ക് വിറയലുണ്ടെന്ന് തോന്നുന്നു.ശരിയാണ്,കൊല്ലം കുന്നിക്കോട് സ്വദേശി ഷംനാദിനെക്കുറിച്ച് പറയുമ്പോള്‍ ആര്‍ക്കുമുണ്ടാകുന്ന ഒരു വിറയല്‍.ജീവിച്ച് തുടങ്ങും മുന്‍പേ കട്ടിലില്‍ കയറി കിടക്കേണ്ടി വന്ന ഒരു ക്ഷുഭിത യൗവ്വനം,അതാണ് ഷംനാദ്.
   
               ആ കഥ ഷംനാദ് തന്നെ പറയുന്നത് ഇങ്ങനെ:രണ്ടാം ക്ലാസ്സിന്റെ പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞ ഉടനെയാണ് ഒരല്പം നീളമുള്ളതും അതിനേക്കാളേറെ ഭംഗിയുള്ള ഒരു പെന്‍സില്‍ അവന് കിട്ടുന്നത്.സാധാരണയായി തുണ്ട് പെന്‍സിലുകളുമായാണ് അവന്‍ സ്കൂളില്‍ പോകാറ്.എന്നാല്‍ അന്ന് ഭംഗിയുള്ള ആ പെന്‍സില്‍ ചെത്തി കൂര്‍പ്പിച്ച് സ്കൂളിലേക്ക് എടുത്തിട്ടുണ്ട്.അതിന്റെ ഗമയിലാണ് അവന്‍ ക്ലാസ്സില്‍ ഇരിക്കുന്നത്.
          ഇന്റര്‍ വെല്ലാവാന്‍ അവന്റെ മനസ്സ് തുടിച്ച് കൊണ്ടിരിക്കുകയാണ്.അത്രയും ഭംഗിയുള്ള ഒരു പെന്‍സില്‍ ക്ലാസ്സില്‍ അന്നുവരെ ആരും കൊണ്ടു വന്നിട്ടില്ല.അത്കൊണ്ട് തന്നെ അതൊന്ന് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കണം.ഇതാണ് ആ രണ്ടാം ക്ലാസ്സുകാരന്റെ ചിന്ത മുഴുവന്‍..............
      എന്തായാലും ബ്രെയ്ക്ക് ആയി.പെന്‍സിലെടുത്തവന്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു.തട്ടിപ്പറിക്കാന്‍ ശ്രമിച്ച ചില വി തികുട്ടന്മാര്‍,അസൂയയോ    റ്റെ അല്പം മാറിനിന്ന് നോക്കികണ്ട പെണ്‍കുട്ടികള്‍,ഇതെല്ലാം അവന്‍ തെല്ല് ഗമയോടെ തന്നെ നോക്കി നിന്നു.
       അതിനിടക്കാണ് ഇന്റെര്‍ വെല്‍ തീര്‍ന്നെന്നറിയിച്ച്കൊണ്ട് ബെല്‍ മുഴങ്ങിയത്.ദേടാ,അപ്പോഴാണ്അവന് തന്നെ ഓര്‍മ്മ വന്നത്,മുള്ളിയിട്ടില്ലെന്ന്.പിന്നെ മൂത്രപ്പുര ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു.തിടുക്കത്തില്‍ കാര്യം സാധിച്ച് തിരിച്ചോടാന്‍ തുടങ്ങിയതും,ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു ചുള്ളികമ്പ് തട്ടി അവന്‍ താഴെ വീണു.വീഴ്ച്ചയില്‍ മുറുകെ പിടിച്ചിരുന്ന ആ പെന്‍സില്‍ അവന്റെ കഴുത്തില്‍ തുളച്ച് കയറി.എഴുന്നേല്‍ക്കാനാവാതെ ഒരു പിടച്ചിലോടെ ചോരവാര്‍ന്ന് അവനവിടെ കിടന്നു.
       ആ പിരീഡിന്റെ അവസാനമാണ് ഷംനാദ് ക്ലാസ്സിലില്ലെന്ന് സഹപാഠികളും അദ്ധ്യാപികയും ശ്രദ്ധിച്ചത്.അവര്‍ സ്കൂള്‍ കോമ്പൗണ്ടിലിറങ്ങി തിരച്ചിലായി.അതിലാരോ ഒരാള്‍ അബോധാവസ്ഥയില്‍ ചിന്തി കിടക്കുന്ന രക്തത്തിന് നടുവിലായി അവനെ കണ്ടു.തറച്ച പെന്‍സില്‍ വലിച്ചൂരി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവന്റെ കാര്യത്തില്‍ നിശ്ചയിക്കപെട്ട വിധി പലരുംതിരിച്ചറിഞ്ഞിരുന്നു.ചികിത്സകളും മരുന്നുകളും ഫിസിയോ തെറാപ്പികളുമായി ഏതാനും വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി.പതിയെ അവനും മനസ്സിലാക്കി,ഇനിയൊരിക്കലും താന്‍ നടക്കാന്‍ പോവുന്നില്ല എന്ന്.അതവനെത്തന്നെ ബോധ്യപ്പെടുത്താന്‍ ആ ആറു വയസ്സ്കാരന് പതിനെട്ട് വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു.
       അതിന്‍ ശേഷമാണ് അവന്‍ ജീവിതത്തെ ധൈര്യത്തോടെ കാണാന്‍ തുടങ്ങിയത്.ദൈവവിശ്വാസവും പ്രാര്‍ഥനകളും മുറുകെ പിടിച്ച് പുസ്തകങ്ങളെയും പരിമിതമായ കൂട്ടുകാരേയും അവനൊപ്പം കൂട്ടി.
       ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ കയ്യിലെത്തിയതോട് കൂടി,കുറച്ച് വിശാലമായ കൂട്ടുകെട്ടുകള്‍ അവന്‍ തേടി തുടങ്ങി.കഴുത്തറപ്പന്‍ കോള്‍ ചാര്‍ജുകളും ഇതിന് തടസ്സമായി.വാപ്പ നാട്ടിലൊരു ഫാന്‍സി കടയിലും ഉമ്മ ഒരു കശുവണ്ടി ഫാക്ടറിയിലും ജോലി ചെയ്താണ് അവനും രണ്ട് സഹോദരിമാരും ഒരനിയനുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്.ഇതിനിടയില്‍ മൊബൈല്‍ ബില്ലുകള്‍ അവനൊരു വല്ലാത്ത പാരയാവുന്നു.
       കൂട്ടുകെട്ടുകളെ വല്ലാതെ ഇഷ്ടപ്പെടുന്ന അവന് ഉമ്മയും ഉപ്പയും ജോലിക്കും സഹോദരങ്ങള്‍ പഠിക്കാനും പോവുന്നതോടെ ഉണ്ടാവുന്ന ഏകാന്തത വല്ലാതെ പ്രശ്നമുണ്ടാക്കുന്നു.ബ്ലോഗും ഫൈസ്ബുക്കുമടങ്ങുന്ന കൂട്ടായ്മകളിലേക്ക് കടന്ന് വരാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഷംനാദിന് കമ്പ്യൂട്ടര്‍ ഇന്നും ഒരു വിദൂരസ്വപ്നമാണ്.നമ്മളൊരുമിച്ച് നിന്നാല്‍ ഒരു ലാപ്പോ നോട്ടുബുക്കോ നിഷ്പ്രയാസം സങ്കടിപ്പിച്ച് കൂടേ...
       ഇത് വായിക്കുന്ന ഒരാളും ഇവിടെ കമന്റ് എഴുതണമെന്നില്ല.ഒര്‌ കോള്‍ അല്ലെങ്കില്‍ ഒരു എസ്.എം.എസ്,അതാണ് ഷംനാദിന് ആവശ്യം.അവന്‍ നിങ്ങളെ കാത്തിരിക്കുന്നു...


mob:9947313772
       7403261583
if any one want to help him

 1. shamnad s
  shamnad manzil
  kunnikode p.o
  kollam
  kerala
  pin:691508
  ac no:31625856586
  sbi kunnikkode branch
  sbin:0013315