ആഷിഖ് ആരായിരുന്നു നീ......


     ബന്ധങ്ങള്‍ നമുക്ക് എങ്ങനെയൊക്കെ ഉണ്ടാവും?ഒറ്റനോട്ടത്തിലെടുത്താല്‍ രക്തബന്ധം,സുഹ്ര് ത് ബന്ധം,പ്രണയം ഇവയിലൊക്കെ തീരുന്നു.എന്നാല്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു വാക്ക് പോലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത രണ്ട് മനുഷ്യര്‍....കേട്ട് കേള്‍വിയിലൂടെ അവര്‍ക്ക് പരസ്പരം അറിയാമായിരുന്നു.അതിലൊരളുടെ മരണം മറ്റൊരാളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ ആ ബന്ധത്തെ നാം എങ്ങനെ നിര്‍വചിക്കും?
    ആഷിഖ് എനീക്ക് ആരായിരുന്നെന്ന് അറിയില്ല.ജന്മനാ ശരീരത്തിന് ബലക്ഷയം സംഭവിച്ച ഒരുവന്‍.ഉദ്ദേശം മൂന്നാഴ്ച്ച മുന്‍പാണ്‍ ആഷിഖിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പരപ്പനങ്ങാടിക്കാരനായ അന്‍ വര്‍ക്ക ആഷിഖിനെ കുറിച്ച് പറഞ്ഞത്.ജീവിതത്തില്‍ പരാതികളും പരിഭവങ്ങളുമില്ലാതെ പരിമിതികളില്‍ ജീവിച്ച ആ ഇരുപത്തിനാലുകാരന്‍അന്ന് തന്നെ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു..അന്ന് തന്നെ അവനെ വിളിക്കണം,പരിചയപ്പെടണം എന്നൊക്കെ കരുതിയതാണ്,പക്ഷെ സാധിച്ചില്ല,ശ്രമിച്ചില്ല എന്നതാവും ശരിയായ പ്രയോഗം.
    ഇന്ന് വീണ്‍റ്റും മറ്റൊരാവശ്യത്തിന് വേണ്ടിയാണ് അന്‍ വര്‍ക്കയെ വീണ്ടും വിലിച്ചത്.ഫോണ്‍ അറ്റന്റ് ചെയ്യാതിരുന്നപ്പോള്‍ തന്നെ എന്തേ എന്ന് കരുതിയതാണ്.കുറച്ച് കഴിഞ്ഞ് അന്‍ വര്‍ക്ക തിരിച്ച് വിളിച്ചു,കൂടെ മട്ടൊരു സുഹ്ര് ത്ത് ഹാരിസ്ക്കയും.എന്തേ എല്ലാവരും കൂടി എന്നന്യേഷിച്ചപ്പോഴാണ്‍ ആഷിഖിനുള്ള ഖബര്‍ തയ്യാറാക്കുകയാണ്‍ എന്നവര്‍ പറഞ്ഞപ്പോല്‍ ശരിക്കും കണ്ണ് വരണ്ടു പോയി.
   ഇന്ന് വൈകുന്നേരം വീണ്ടും ഹാരിസ്കയെ ഞാന്‍ വിലിച്ചപ്പോഴാണ് കൂടുതല്‍ വിഷേശങ്ങളൊക്കെ അന്യേഷിച്ചതും അറിഞ്ഞതും.ഇപ്പഴും ഞാന്‍ ആലോചിക്കുന്നത്  ആഷിഖിന്റെ വേര്‍പാട് മനസ്സിനെ എന്തേ അസ്സ്വസ്ഥമാക്കുന്നത്.അറിയില്ല......അറിയില്ല തന്നെ.........

16 Response to "ആഷിഖ് ആരായിരുന്നു നീ......"

 1. ajith says:

  എല്ലാം തിരുഹിതമെന്നേ പറയേണ്ടു....

  റയീസ്.....എല്ലാം ദൈവ നിശ്ചയം എന്ന് കരുതി സമാധാനിക്കൂ...ഈ നന്മ നിറഞ്ഞ മനസ്സിന് മുമ്പില്‍ പലപ്പോഴും ചെറുതായി പോകുന്നു സുഹൃത്തെ ........

  ചില ബന്ധങ്ങള്‍ അങ്ങിനെയാണ് രയീസേ,,,
  നമ്മള്‍ രിക്കലും കണ്ടിട്ടില്ലതവര്പോലും,, അവരുടെ പെര്‍പാദ് അവരുടെ നൊമ്പരം
  നമ്മളെ വല്ലാതെ ,,,,,,,,

  സഹോദരന്റെ പരലോകം സുഗകരമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

  ഇതാണ് ജീവിതം റയീസേ.ദിവസവും ഇങ്ങനെ ഓരോന്നു നടക്കുന്നു.നമ്മ്അള്‍ ഒന്നു ചിന്തിക്കുന്നു പടച്ചവന്‍ മറ്റൊന്നു തീരുമാനിക്കുന്നു. നമള്‍ അറിയാത്ത പലരുടെയും വേര്‍പാട് നമ്മെ വേദനിപ്പിക്കാറുണ്ട്. ചിലരെപ്പറ്റി നമ്മള്‍ കൂടുതല്‍ അറിയുന്നതു തന്നെ അവരുടെ വേര്‍പാടിനു ശേഷമാവും.മുമ്പ് ബ്ലോഗില്‍ ഒരു ജ്യോനവന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരപകടത്തില്‍ മരണപ്പെട്ടു.അതിനു ശേഷമാണ് ഞാന്‍ അദ്ദേഹത്തെ അറിയുന്നതും ബ്ലോഗുകള്‍ കാണുന്നതും തന്നെ. അങ്കിള്‍ എന്ന പേരില്‍ ബ്ലോഗെഴുതിയിരുന്ന ഒരു ചന്ദ്ര ശേഖരന്‍ സാറുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടത് അറിഞ്ഞതു തന്നെ കുറെ വൈകിയായിരുന്നു. നമ്മുടെ നിസ മോള്‍ എത്ര പെട്ടേന്നാണ് പോയത്. തിരൂരില്‍ വെച്ച് ബ്ലോഗ് മീറ്റില്‍ അവളുടെ ഗാനം പോലും കേട്ടതാണ്. അങ്ങിനെ എത്രയെത്ര. ഒരു നാള്‍ നമ്മളും ഇതു പോലെ..........

  ജീവിതം..ജീവന്‍ ...ജീവനം .....തോറ്റു കൊടുക്കരുത് ....

  kv najeeb says:

  നമ്മള്‍ അല്ലാഹുവില്‍ നിന്നുള്ളവരാണ് അവനിലെക്കാന് നമ്മുടെ മടക്കവും അതിനു സ്ഥല കാല വിത്യാസമില്ല ...."നിങ്ങള്‍ ഓടി അകലുന്ന മരണം നിങ്ങളെ പിടി കൂടുക തന്നെ ചെയ്യും ...നിങ്ങള്‍ ഭദ്രമായി അട്ക്കപെട്ട കോട്ട കോട്ട കൊത്തലങ്ങള്‍ക്ക് ഉള്ളിലായിരുന്നാല്‍ പോലും അത് നിങ്ങളെ പിടി കൂടും (ഖുര്‍ആന്‍)

  ആഷിഖാരാണെന്ന് എനിക്കുമറിയില്ല. പക്ഷെ റയീസിന്‌റെ കുറിപ്പ്‌ വായിച്ചപ്പോള്‍ മനസ്സിനൊരു നീറ്റല്‍... ആഷിഖിന്‌റെ മ അ്‌ഫിറത്തിന്‌ വേണ്‌ടി പ്രാര്‍ത്ഥിക്കാം.

  ഈ ജീവിതം പരീക്ഷണം മാത്രമാണ്. ഓരോ നിമിഷവും പരീക്ഷണ സമയം അവസാനിക്കാറായി എന്ന മുന്നറിയിപ്പുമായി കടന്നു പോകുന്നു. ആര് തന്റെ അവസ്ഥയെ പോസിറ്റീവായ് ഉപയോഗപെടുത്തുന്നുവൊ, അവൻ രക്ഷപെട്ടു. ആഷിഖിന്റെ ആഖിറം സുഖകരമാവട്ടെ..

  ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട സമയം മാത്രം ജീവിച്ചു തീര്‍ക്കാം.അങ്ങനെ സമാധാനിക്കുക

  അഷികിനു ഈ ലോകത്തില്‍ അനുവദിച്ച സമയം കഴിഞ്ഞു അവന്‍ പോയി..നമുക്കും ഒരു ദിവസം പോകണം...നമ്മുടെ മരണവും ആഷിക്കിനെ പോലെ ആകട്ടെ ..

  ആഷികിനെ കാണാത്ത റയീസിന്റെ വേദന ഇത്രയെന്‍കില്‍ കണ്ടറിഞ്ഞ എന്റെ പ്രയാസം ​എത്രയായിരിക്കും...മരണശേഷം ഒരു ജീവിതമുണ്ടെന്ന വിശ്വാസം എത്ര ആശ്വാസം....

  JIMI JOHN says:

  ellam daivahitham

  എല്ലാം ദൈവ നിശ്ചയം എന്ന് കരുതി സമാധാനിക്കൂ..സുഹൃത്തേ...പ്രാർത്ഥനകളോടെ.

  ആഷിഖിന്റെ ആഖിറം സുഖകരമാവട്ടെ...!!

  എല്ലാം അള്ളാഹുവിന്റെ തീരുമാനം പോലെ...കൂട്ടുകാരുടെ വേര്‍പാടിന്റെ വേദന നന്നായി അറിയുന്നവനാ ഞാനും...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ