ഐശ്വര്യം വില്‍പ്പനക്ക്‌,(മൊത്തമായും ചില്ലറയായും)


  ദൃശ്യശ്രാവ്യ അച്ചടി മാധ്യമങ്ങളിലൂടെയുള്ള വിഷു ആശംസകള്‍ രണ്ട് കൈയ്യിലും തലയിലും പിന്നെ തൂക്കി പാത്രത്തിലും നിറഞ്ഞപ്പോള്‍ ഒരു ശങ്ക.നില്കണോ ഇരിക്കണോ വടക്കോട്ട് പോണോ മുള്ളാന്‍ പോണോ എന്ന്‍.അങ്ങനെ നില്‍കുമ്പോള്‍ വിഷു അങ്ങനെ കടന്നു പോയി.ആശ്വാസം കിട്ടിയപ്പോയേക് 'ബ്യൂട്ടിയും' 'വിശ്വാസവും' 'ഭീമ'മായ 'ആശ്വസ്ത്തതയും' എല്ലാരും കൂടി അക്ഷയതൃതീയ കൊണ്ടുവന്നു.അപ്പം മുന്‍ ശങ്കക്കൊപ്പം മറ്റൊന്ന് കൂടി.ത് ന്താപ്പം സാധനം'?
       ഒരേഴെട്ടു വര്‍ഷം മുമ്പ് വരെ കേട്ടിട്ട് പോലുമില്ലാത്ത അക്ഷയതൃതീയ എന്തെന്ന്‍ അന്വേഷിക്കാന്‍ പോയി.മിത്തോളജി മുതല്‍ പാത്തോളജി വരെ പടിച്ചവരോടുംവാ വള്ളി വര പൂജ്യം കുറച്ചൊക്കെ കയ്യിലുള്ളവരോടും അന്വേഷിച്ചു.പലരും പലതും പറഞ്ഞു.എന്നാല്‍ ആരും പോന്ന്‍ വാങ്ങിയാല്‍ ഐശ്വര്യം കിട്ടുമെന്ന് പറഞ്ഞ്ഞ്ഞില്ല.പക്ഷെ ആദ്യം പറഞ്ഞ കൂട്ടരെല്ലാം അന്നേദിവസം തരിയെങ്കിലും 916 വാങ്ങിയ ഐശ്വര്യം വെടി വിടുന്നു.
 എന്നാല്‍ ഈ പോയ വര്‍ഷങ്ങളില്‍ ആ ദിനം പൊന്നു വാങ്ങിയവര്‍ക്ക്‌ കേരളയോ സിക്കിമോ ഭൂട്ടാനോ അടിച്ചതായി കേട്ടിട്ടില്ല.അവരാരും ഫാരിസ്‌ അബൂബക്കറോ ആലുക്കാസ്‌ ജോയിയോ മ്മടെ പാലകാട്ടെ സാരികാരനോആയതായി കെട്ടില്ല.ഒക്കെ പോട്ടെ,പൊന്ന്‍ വാങ്ങിയത്‌ കൊണ്ട് അവര്‍കൊന്നും ചിക്കന്‍ ഗുനിയ വരാതിരുന്നുട്ടില്ല.എന്നാലും നമ്മള്‍ ഇത്തവണയും ബുക്ക് ചെയ്തു കഴിഞ്ഞു.
     വിവരികള്‍ പറഞ്ഞതനുസരിച്ച് അക്ഷയതൃതീയ എന്നത് ധാരാളം സല്‍കര്‍മങ്ങള്‍   ചെയ്യാനുള്ള ഒരു ദിനമാണ്.അന്നേ ദിവസം ചെയ്യുന്ന ദാനധര്‍മ്മാധികള്‍ ഒരിക്കലും ക്ഷയിക്കില്ലെന്ന വിശ്വാസമുണ്ട്.വിധവകളായ അന്തര്‍ജനങ്ങളും എന്തെങ്കിലും ദാനം ചെയ്തിട്ടേ ജലപാനം ചെയ്യാരുണ്ടായിരുന്നുള്ളൂ.
     അതല്ലാതെ തൂംബയെ പോലെ പോലെ എല്ലാം കൂട്ടി അവനവരിലെക്ക് വലിച്ചിടാനല്ല ഈ ദിനം.ഇനീപ്പോ രണ്ടോ മൂന്നോ വര്‍ഷത്തിനപ്പുറം ചിലപ്പോ tekstiles കാരും ആശുപത്രിക്കാരും വരും ഒരു underwear വാങ്ങു ഒരു injection എടുക്കൂ ഒരു നൂറ്റാണ്ടിന്റെ ഐശ്വര്യം നേടു എന്ന്‍..

21 Response to "ഐശ്വര്യം വില്‍പ്പനക്ക്‌,(മൊത്തമായും ചില്ലറയായും)"

  1. ajith says:

    അക്ഷയതൃതീയ....കച്ചവടം പൊടിപൂരം

    :)

    ചുമ്മാ കുറച്ചു സ്വര്‍ണ്ണം വാങ്ങി വെച്ചേക്ക്, ഇപ്പോ വിലയും കുറവല്ലെ?.ഇതു മാത്രമല്ല. ഇപ്പോ ആളുകളെ പെട്ടെന്നു കോടീശ്വരനാക്കുന്ന പരിപാടിയുണ്ട്.അതറിഞ്ഞില്ലെ?.....

    കാലം പോയ പോക്ക് , ഇതിനൊന്നും ഒരു ലക്കും ലഗാനും ഇല്ലാ , ഇങ്ങനെ പോയി കൊണ്ടിരിക്കും

    C Dawood says:

    ഇഷ്ടപ്പെട്ടു

    കേരളം..അന്ധവിശ്വാസികളുടെ സ്വന്തം നാട്...ലജ്ജാകരം

    viddiman says:

    ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ മലയാളികൾ എവിടെ എത്തിയേനെ !

    ഹ ഹ.. എന്താ ചെയ്യ്വാ റഈസ്..

    നാട്ടാര്‍ക്ക് സാക്ഷരത കൂടിക്കൂടി വരികയല്ലേ...

    good

    ഹി ഹി . വളരെ നന്നായിട്ടുണ്ട് റയീസ് ബായി

    A business trick

    നന്നായി. അക്ഷരാഭ്യാസമുള്ളവരാണോ നാം എന്ന് സംശയം തോന്നും അക്ഷയതൃതീയ പോലുള്ള കച്ചവട തന്ത്രങ്ങളിൽ ചെന്ന് കുടുങ്ങുന്നത് കാണുമ്പോൾ

    ഇനി വിശേഷം ഒന്നും പ്രത്യേകിച്ച് ഇല്ലാത്ത വല്ല "ഡേയും" എടുക്കാനുണ്ടോഡേയ്??

    പൊടി പിടിച്ചു ഇരുന്നിരുന്ന ജ്വല്ലരിക്കാര്‍ അടുത്ത കൊല്ലം രണ്ടാമത്തെ ഷോറൂം തുറന്നത് ഐശ്വര്യം കൊണ്ടല്ലേ.. :)

    വിശേഷ ദിവസങ്ങളെല്ലാം ഒരു മാര്‍ക്കറ്റിംഗ്‌ ട്രിക്കാണ്‌. വിശേഷ ദിവസങ്ങളില്‍ കച്ചവടം പൊടി പൊടിക്കും.. സ്വര്‍ണ്ണക്കടക്കാരും കാശുണ്ടാക്കട്ടെ ആശംസകള്‍ കൂട്ടുകാരാ

    കുറികമ്പനിക്കാരും തുടങ്ങി........................
    ആശംസകള്‍

    laik

    കച്ചവട തന്ത്രങ്ങള്‍ //സാമാന്യജനങ്ങള്‍ എവിടെയും ചെന്ന് കുടുങ്ങിപ്പോകും //ഒരല്‍പം ചിന്തയുടെയും ലോകവിവരതിന്റെയും കുറവ് .

    ഇതാണ് കച്ച(കപടം)വടം .....:)

    അക്ഷയ തൃതീയ,പത്ര വാർത്തായ,പരസ്യ ആഘോഷായ. ഹാ ഹാ ഹാ .ആശംസകൾ.

    Good one......keep it up

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ