ഞാനും വിപ്ലവത്തിന്റെ ഭാഗമായി


മാറ്റങ്ങള്‍ വരുന്നത് പല വിധത്തിലാണ്.പല ജീവിതങ്ങളില്‍ പല തരത്തില്‍ പല പല മാറ്റങ്ങള്‍.............ടുനീഷ്യയിലൂടെ
ഈജിപ്തും കടന്ന്‍ യമന്‍ വരെ എത്തി നില്ക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ മേദവദേവില്നിന്ന്‍ പുട്ടിനിലെക്കുള്ള സ്ഥാനമാറ്റം എന്തിന് നമ്മുടെ സി.പി.എം ന്‍റെ നിലപാട്‌ മാറ്റം മുതല്‍ ശെല്‍വരാജിന്റെ പാര്‍ടി മാറ്റം വരെ നിരന്തരം മാറ്റങ്ങള്‍
        മാറ്റുവിന്‍ ചട്ടങ്ങളെ.........മാറ്റുവിന്‍ ചട്ടങ്ങളെ............അല്ലെങ്കില്‍ വേണ്ട മാറ്റങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ മാറ്റങ്ങള്‍ നമ്മളെ  മാറ്റും എന്ന്‍ എതോ വിദ്വാന്‍...സ്വയം മാറാന്‍ തീരുമാനിക്കാത്ത ഒരു ജനതയെ ദൈവം ഒരിക്കലും മാറ്റിലെന്ന്‍ വേദം .....അങ്ങനെ മാറ്റങ്ങളെ കുറിച്ച നിരന്തരം ഒത്തിരി ആശയങ്ങള്‍.........
       അപ്പോഴാണ്‌ മാറണം എന്ന്‍ എനിക്കും തോന്നലുണ്ടായത്.പക്ഷെ എങ്ങനെ?....എവിടെ?............എപ്പോ?............അറിയില്ല......എന്നാലും മാറണം.........എന്ത് മാറും?........എങ്ങനെ മാറും......ചിന്തകളനവധി.....
മതം മാറിയാലോ?..........വിശ്വാസം അനുവദിക്കുന്നില്ല.....വീട് മാറിയാലോ?.......വാപ്പ കണ്ണുരുട്ടുന്നു എന്നാ പിന്നെ റൂമു മാറാം....അനിയത്തിയുടെ വക സമരത്തിന്‍ നോട്ടീസ്.ഛെ ഈ മാറ്റത്തിന്‍ തുനിഞ്ഞ എന്‍റെ ഒരു കഷ്ടപ്പാട്‌.എന്നാലും മാറണം...തല കുത്തിവെചാലോചിച്ചു...എങ്ങെനെ മാറും....അതിനിടയിലാരോ പറഞ്ഞു മാറ്റങ്ങള്‍ ഒറ്റക്ക് ഉണ്ടാക്കാന്‍ കഴിയില്ല.പക്ഷെ എന്റെ തീരുമാനം ഉറച്ചതായിരുന്നു.മാറണം!!!.എന്ത്?എങ്ങനെ?എന്നതിന് ഉത്തരമില്ല....

       അപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്.ആരെയും അറിയിക്കാതെ ആരുടെയും അനുവാദമില്ലാതെ തനിയെ മാറാന്‍ പറ്റിയ ഒരു സാധനം അതെ അതുതന്നെ അതിലങ്ങ് ഉറച്ചു...id proof ഉം ഫോട്ടോയും തപ്പിയെടുത്തു.അനിയനെ വിട്ട് ഒരു idea connection എടുത്തു...ഉപയോഗച്ചിരുന്ന airtel –ന്റെ net connection അങ്ങ് ഒഴിവാക്കി.idea അത് തന്നെ അതിന്റെ കണക്ക്‌ അങ്ങനെ ഞാനും ഒരു വിപ്ലവത്തിന്റെ ഭാഗമായി``!!!.

22 Response to "ഞാനും വിപ്ലവത്തിന്റെ ഭാഗമായി"

 1. Akbar says:

  അങ്ങിനെ റൌഫും മാറി. ഇനി പുതിയ നെറ്റ്കണക്ഷനില്‍ വിപ്ലവ ഗാഥകള്‍ ഉയരട്ടെ. സസ്നേഹം.

  Akbar says:

  സോറി . റഈസ്‌ എന്ന് തിരുത്തുന്നു.

  അത് നന്നായി റയീസെ. റയീസിനെ പറ്റ് മാധ്യമത്തില്‍ ഒ അബ്ദുറഹിമാന്‍ സാഹിബ് എഴുതിയത് വായിച്ചിരുന്നു കേട്ടോ.... വി ആര്‍ പ്രൌഡ് ഓഫ് യു മാന്‍...

  Sajid says:

  നന്നായി ...
  ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുഅര്‍ ലൈഫ് എന്നല്ലേ പ്രമാണം , നടക്കട്ടെ !


  മാധ്യമത്തില്‍ ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് അല്ലെ എഴുതിയത് ? ഒ അബ്ദുറഹിമാന്‍ സാഹിബും എഴുതിയിരുന്നോ , എങ്കില്‍ ലിങ്ക് പ്ലീസ് ...

  karayathasooryan.blospot.com says:

  എന്നാലും ആ കുപ്പായം ഒന്ന് മാറാന്‍ നിനക്ക് തോന്നിയില്ല അല്ലെ.???

  വാട്ട് ആൻ ഐഡിയ റയീസ്

  ആ ഐഡിയ ഗമണ്ടനായി റഈസ്...

  ajith says:

  റഈസിന് ആശംസകള്‍.

  കൊള്ളാം.. നന്നായിട്ടുണ്ട്. ഇനിയും എഴുതുക.

  ashraf k says:

  dear rahees.its me ashraf.keep writing.love

  ഇടയ്ക്കിടയ്ക്ക് മാറാന്‍ തോനുന്നത് നല്ലതാ , പലതില്‍ നിന്നും മാറിയും മാറ്റിയും അല്ലെ നമ്മള്‍ ജീവിച്ചു തീര്‍ക്കുന്നത് , ഇനിയും എഴുതുക , എല്ലാ നന്മകളും

  എങ്ങനെയൊക്കെ മാറാം എന്ന പരീക്ഷണങ്ങള്‍..നല്ലത്.പലപ്പോഴും പതിവില്‍ നിന്ന് അലപം മാറ്റം വരുത്തുന്നത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.. ഐഡിയാമാറ്റത്തിന് ആശംസ്കള്‍

  നല്ല ഐഡിയ!
  ആശംസകള്‍

  റ ഈസ്, ശരി തന്നെ.ഇടയ്ക്ക് ഇങ്ങനെയെങ്കിലും ഒരു മാറ്റം വേണം. അല്ലാതെന്തു മാറാനാ മനുഷ്യൻ അല്ലേ? പഴയ വീഞ്ഞ് ...

  ആൻ ഐഡിയ കേൻ ചേഞ്ച് യുവർ ലൈഫ്.! മാറട്ടങ്ങനെ മാറട്ടെ,എല്ലാമെല്ലാം മാറട്ടെ. ആശംസകൾ.

  ആശംസകള്‍

  ക്കിഷ്ടായി നിന്‍റെ ഈ മാറ്റം!

  shajeer says:

  nannayirikunnu ( http://www.pravassi.com/index )

  shajeer says:
  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  ഈ മാറ്റം ഞാനറിയാന്‍ വൈകിയല്ലോ റയീസ്..
  പിന്നെ,അനിയത്തിയുടെ സമരത്തിന്റെ നോടീസ് ഒക്കെ കല്ലിവല്ലിയാക്കി അത്തരമൊരു മാറ്റത്തിന്റെ കാര്യം ആലോചിക്കാവുന്നതാണ്.
  പ്രാര്‍ഥനകളോടെ...

  അതായത് മാറ്റത്തിന് വെന്ദിഉല്ല ഒരു മാറ്റം

  മാറ്റത്തിന്റെ ചിലമ്പൊലി കേള്‍ക്കുന്നു... വാട്ട് ആന്‍ ഐഡിയ സര്‍ജീ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ