റമദാന്‍ മുബാറക്‌


        ഇന്നലെകളിലെ ഓര്‍മ പോലെ കഴിഞ്ഞ റമദാന്‍പിന്നില്‍നില്‍ക്കുമ്പോള്‍ഇന്നത്തെ റമദാനിന്റെ അമ്പിളിക്കീര് വിളിച് പറയുന്ന റഈസ് അതൊരു വര്ഷം മുന്‍പായിരുന്നു.....ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍നിന്ന നീ ഒരു വര്ഷം മുന്നോട്ട് പോയിരിക്കുന്നു.
        നാഥാ......സമയിതിന്റെ ഈ വേഗം വല്ലാതെ ഭയപ്പെടുത്തുന്നു.നിമിഷാര്‍ദ്ധം  പോലും പിന്നിലേക്ക്‌കിട്ടില്ല എങ്കിലും അതിനായി ആഗ്രഹിച്ചു പോകുന്നു.
        കുഞ്ഞു നാളിലെ റമദാനോര്‍മകളിലധികവും അവധിക്കാലതിന്റെ ആലസ്യവും പത്തിരിയുടെയും തേങ്ങാ അരച്ച ഇറച്ചിക്കറിയുടെയും ഭ്രാന്ത്‌പിടിപ്പിക്കുന്ന മണവും,അത്താഴക്കള്ളനാവുന്ന ദിവസങ്ങളില്‍കിട്ടുന്ന പഴഞ്ചോറും മീന്‍കറി ചട്ടിയുടെ സ്വാധുമൊക്കെയായിരുന്നു...
        സ്വഭാവവും ചരിത്രവും കര്‍മശാസ്ത്രവുമായി മദ്രസാ പാഠപുസ്തകങ്ങള്‍മറിച്ച തീര്‍ന്നു കൊണ്ടിരുന്നപ്പോള്‍നോമ്പ് തുറക്കപ്പുറം നോമ്പിന്റെ ആവേശം തിരിച്ചറിഞ്ഞു തുടങ്ങി.പട്ടിണി അറിയലും രാത്രി നമസ്കാരങ്ങളും പ്രാര്‍ഥനകളും ആത്മ സംസ്‌കരണ ക്ലാസ്സുകളുമൊക്കെ നോമ്പിന്റെ ആവേശങ്ങളായി.
        വര്‍ഷങ്ങലേറെ തീര്‍ന്നു പോയി.ഇന്ന കാല്‍നൂറ്റാണ്ട് ജീവിച്ചത്തിന് ശേഷം വരുന്ന റമദാന്‍പുതിയ തിരിച്ചറിവുകളും പുതിയ അവേശങ്ങളും പുതിയ ലക്ഷ്യങ്ങളും മുന്നോട്ട് വെക്കുന്നു.ഇഅതികാഫ് ഇരുന്ന്‍ദിക്ര് ചോല്ലുന്നതിനെക്കാലേറെ പുണ്യം പാവപ്പെട്ടവന്റെ വീട്ടിലേക്ക്‌നോമ്പ്‌തുറക്കാനുള്ള കാരക്കയുമായി പോവുന്നതിനുണ്ട് എന്ന്‍മനസ്സിലാവുന്നു..

         കണ്മുന്നില്‍കഷ്ടപെടുന്ന പടപ്പിനെ സ്നേഹിക്കാന്‍കഴിയാത്തവന് കാണാമറയത്ത് ഉള്ള പടച്ചവനെ സ്നേഹിക്കാനാവില്ലെന്ന തിരിച്ചറിവില്‍എത്തിച്ചേരാന്‍സാധിക്കുന്നുണ്ട്....

          നാഥാ...വിപ്ലവകാരിയായ ഒരു വിശ്വാസിയായിട്ട് ജീവിതത്തിലും മരണത്തിലും നിലനില്‍കാനാവശ്യമായ കരുത്ത്‌നേടാന്‍നീയെന്നെ തുണക്കണേ...

12 Response to "റമദാന്‍ മുബാറക്‌"

  1. റമദാന്‍ മുബാറക്..!!

    ajith says:

    റമദാന്‍ മുബാറക്

    റഇസ്, നന്മ നേരുന്നു

    അല്ലാഹുവിന്റെ അനുഗ്രഹം ലോകമെങ്ങും വര്‍ഷിക്കട്ടെ..
    റമദാന്‍ മുബാറക്ക്‌

    shamnadshamnu says:

    റമദാന്‍ മനസ്സില്‍ എന്നും സുന്ദരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നു ...നഷ്‌ടമായ റമദാന്‍ വര്‍ഷങ്ങള്‍ നമുക്ക് തിരിച്ചു കിട്ടില്ല എന്നറിയുമ്പോള്‍ പാഴാക്കിയ സമയം എത്ര വില പിടിച്ചത് എന്നറിയുന്നു.പുതിയ തിരിച്ചറിവുകള്‍ നമുക്ക് റമദാനെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സഹായിക്കട്ടെ ...പ്രാര്‍ത്ഥനയില്‍ ഞാനും ഒപ്പം കൂടുന്നു സ്നേഹിതാ ...

    shamnadshamnu says:

    റമദാന്‍ മനസ്സില്‍ എന്നും സുന്ദരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നു ...നഷ്‌ടമായ റമദാന്‍ വര്‍ഷങ്ങള്‍ നമുക്ക് തിരിച്ചു കിട്ടില്ല എന്നറിയുമ്പോള്‍ പാഴാക്കിയ സമയം എത്ര വില പിടിച്ചത് എന്നറിയുന്നു.പുതിയ തിരിച്ചറിവുകള്‍ നമുക്ക് റമദാനെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സഹായിക്കട്ടെ ...പ്രാര്‍ത്ഥനയില്‍ ഞാനും ഒപ്പം കൂടുന്നു സ്നേഹിതാ ...

    “കണ്മുന്നില്‍കഷ്ടപെടുന്ന പടപ്പിനെ സ്നേഹിക്കാന്‍കഴിയാത്തവന് കാണാമറയത്ത് ഉള്ള പടച്ചവനെ സ്നേഹിക്കാനാവില്ലെന്ന തിരിച്ചറിവില്‍എത്തിച്ചേരാന്‍സാധിക്കുന്നുണ്ട്....“

    “ നാഥാ...വിപ്ലവകാരിയായ ഒരു വിശ്വാസിയായിട്ട് ജീവിതത്തിലും മരണത്തിലും നിലനില്‍കാനാവശ്യമായ കരുത്ത്‌നേടാന്‍നീയെന്നെ തുണക്കണേ...“ പടച്ചവൻ അനുഗ്രഹിക്കട്ടെ.
    പിന്നെ,ഈ ഷംനാദ് ഷംനു .കുന്നികോട്ടുള്ള ഷംനാദല്ലേ?

    മനുഷ്യ സ്വഭാവത്തിൽ പ്രത്യേകമായികാണുന്ന ചില രീതികളാണ് ശീലങ്ങൾ. ജന്മ വാസനകളും ശീലങ്ങളായി മാറാവുന്നതാണ്. അതിൽ നല്ല ശീലങ്ങളുണ്ട്, ദുശിച്ച ശീലങ്ങളുണ്ട്. നല്ല ശീലങ്ങളെ വളർത്തിയെടുക്കാനു ദുശിച്ച ശീലങ്ങളെ തിരുത്തുന്നതിനും നോമ്പുകൊണ്ട് സാധ്യമാവുന്നു.

    വിപ്ലവ ചിന്തകൾ നല്ല ശീലങ്ങളിലാവട്ടെ..
    നന്മ നിറഞ്ഞ റംസാൻ ആശംസകൾ..

    റമദാൻ മുബാറക്ക്

    നന്മകള്‍ നേരുന്നു അനിയാ

    പ്രാര്‍ത്ഥനകള്‍ മാത്രം....

    കണ്മുന്നില്‍കഷ്ടപെടുന്ന പടപ്പിനെ സ്നേഹിക്കാന്‍കഴിയാത്തവന് കാണാമറയത്ത് ഉള്ള പടച്ചവനെ സ്നേഹിക്കാനാവില്ലെന്ന തിരിച്ചറിവില്‍എത്തിച്ചേരാന്‍സാധിക്കുന്നുണ്ട്....

    ഈ തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍

    ആവര്ത്തനം ആവേശമാക്കുന്ന കര്മ്മമാണ് നോന്പ്. സുഹൃത്തിന് അഭിനന്ദനങ്ങള്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ