ഞങ്ങള്‍ക്കും ജീവിക്കണം

ശരീരത്തിന്‍റെ മുക്കാല്‍ ഭാഗത്തിലധികം ചലനമറ്റ അവസ്ഥയിലാണ് ഇന്നെന്റെ ജീവിതം.എന്നിട്ടും ഓരോ സെകന്റും ഞാന്‍ ആസ്വദിക്കുകയും അടുത്ത നിമിഷത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.ആത്മഹത്യ,വരുത്തി വെക്കുന്ന അപകടം ഇവയെ കുറിച്ചൊന്നും എനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല.മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ വേദനിപ്പികാരുണ്ട്.ഈ അടുത്ത അങ്ങനെയുണ്ടായ ഒരു സംഭാവമാന്‍ ചാല ദുരന്തം.വെണ്ണിറായിപോയ ഒരുപാട് സ്വപ്നങ്ങളും കിനാക്കളും പത്ര മാധ്യമങ്ങളിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ആ സമയത്താണ്‌ അത് വരെ പ്രാദേശിക പേജുകളില്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുങ്ങിയിരുന്ന ചേളാരി ഐ.ഓ.സി സമരത്തെ കുറിച്ച കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത.അപ്പോഴാണ് മനസ്സിലായത്‌ ചാലയില്‍ പോട്ടിയതിനേക്കാള്‍ അനേകം ഇരട്ടി ശക്തിയുല്ലൊരു ബോംബ്‌ നെഞ്ചത്ത് വെച്ചിട്ടാന് ഏതാനും വര്‍ഷങ്ങളായി ഞങ്ങള്‍ കിടന്നുറങ്ങുന്നത് എന്നും ഇപ്പോള്‍ ആ ബോംബിന്റെ വലിപ്പം കൂട്ടാന്‍ പോകുന്നന്നെന്നും. അതായത്‌ 900 മെട്രിക് ടണ്‍ ശേഷിയുള്ള ചേളാരി ഐ.ഓ.സിപ്ലാന്റിന്റെസംഭരണ ശേഷി 30,000 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ പോകുന്നു.നിലവിലെ ശേഷി കൊണ്ടതന്നെ മലപ്പുറം,കോഴിക്കോട്‌,പാലക്കാട്‌ ജില്ലകളിലേക്കുള്ള ബോട്ല്‍ിംഗ് പൂര്‍ണമായും നടക്കും. ഇനി കണ്ണൂരും കാസര്‍ഗോഡും ആണത്രേ അവരുടെ ലക്‌ഷ്യം. നിലവിലുള്ള പ്ലാനറ്റ്‌ തന്നെ പൊട്ടിത്തെറിച്ചുകഴിഞ്ഞാല്‍ 23 കിലോമീറ്റര്‍ ആണത്രേ അതിന്റെ പ്രത്യാഗാതം ഉണ്ടാവാന്‍ പോകുന്നത്.അപ്പോള്‍ 30,000 മെട്രിക് ടണ്‍ വന്നാല്‍...... സ്കൂളുകളും കോളേജുകളും മദ്രസാകള്മായിട്ട് 100 കണക്കിന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയിരക്കനക്കിന്‍ വീടുകള്‍ പതിനായിരക്കനക്കിന്‍ ജനങ്ങള്‍.....എല്ലാം നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതാവും..... നാഷണല്‍ ഹൈവേയുടെ വക്കില്‍, 100 മീറ്റര്‍ ചുറ്റളവില്‍ ഒരുപാട വീടുകളും ഹോട്ടല്കളും ...അവിടോയെക്കെ നിര്‍ത്താതെ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പുകള്‍ ഇതിനിടയില്‍ ആരാണ് ഈ സാധനം കൊണ്ട് വന്ന്‍ നാട്ടിയതെന്ന്‍ ചോദിക്കരുത്. എന്നാലും ചില ചോദ്യങ്ങള്‍ .ഐ.ഓ.സി ക്ക് എന്തുകൊണ്ട് അവിടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ജനങ്ങളെ ബോധ്യപ്പെടുതിക്കൂടാ.?????ഇവരെ പറഞ്ഞു വിടണമെന്ന് ആവശ്യപെട്റ്റ്‌ സമരം തുടങ്ങിയ രാഷ്ട്രീയ പാര്‍ടികള്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്‍ ശേഷം നിശ്ശബ്ദരായതെന്ത്‌കൊണ്ട്?????അവരുടെ ശങ്ക മാറിയതാണോ??അതോ കിട്ടേണ്ടത് കിട്ടിയോ???രണ്ടാണെങ്കിലും ചകിതരായ പാവം ജനത്തോട് തുറന്ന പറയണം. കാസര്‍ഗോഡ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ബോട്ളിങ്ങിനു എന്തിന് ഈ സാധനം ഞങ്ങളുടെ നെഞ്ചത്ത് കുത്തിയിരക്കണം?അതവിടെ എവിടെയെങ്കിലും ഒഴിഞ്ഞ പറമ്പില്‍ കൊണ്ട് പോയി സ്ഥാപിച്ചു കൂടെ?? ആയുസ്സോടുങ്ങും വരെ ഞങ്ങള്‍ക്ക്‌ ജീവിക്കണം......അത് കൊണ്ട തന്നെ എന്ത് വില കൊടുക്കാനും ഞങ്ങള്‍ തയ്യാറാണ.....

19 Response to "ഞങ്ങള്‍ക്കും ജീവിക്കണം"

 1. എത്ര വ്യക്തമായ ഒരു പോസ്റ്റ്..
  അധികാരികളെ മരുപടിയുന്ടെങ്കില്‍ പറയൂ
  ജീവിതം, അത് ഏതു അവസ്ഥയിലും ജീവിക്കാനുള്ളത് ആണെന്ന്നു പ്രഖ്യാപിക്കുന്ന താങ്കളെ പോലിരിക്കുന്നവരെ കണ്ടില്ലെന്നു നടിക്കുന്നതാണ് സത്യത്തില്‍ മറ്റു പലരുടെയും പ്രശനം

  കാസര്‍കോട് സ്ഥാപിക്കത്തതിലാണോ പരിഭവം ?
  വികസനം തൊട്ടു തീണ്ടാത്ത കാസര്‍കോട്ട് ഒരു നാള്‍ നമ്മുടെ സെക്രട്ടരിയെട്റ്റ്‌ ഉയരും
  അന്ന് ഇന്ന് കാണുന്ന തിരുവനത്തപുരവം അവിടത്തെ സ്ക്രട്ടരിയെട്ടും ഒന്നും ഉണ്ടാവില്ല
  എല്ലാം കുടം കുളം തൂര്‍ത്തെരിഞ്ഞിട്ടുണ്ടാവും

  അത് വരെ കാത്തിരിക്കൂ സുഹൃത്തെ

  പണ്ട് ഫാറൂഖ് കോളേജിലേക്ക് ഉമ്മാനെയും കൊണ്ട് താമസം മാറ്റുമ്പോള്‍ വിമാനമിറങ്ങുന്നത് കാണാന്‍ അവിടെ ടാക്സി നിര്‍ത്തിയതിപ്പോഴും ഓര്‍മ്മയിലുണ്ട്. അന്ന് ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ വിമാനമിറക്കാനുള്ള സ്ഥലമാണ് പിന്നീട് ഗ്യാസ് പ്ലാന്റായി മാറിയത്. റയീസിന്റെ ആശങ്ക അസ്ഥാനത്തല്ല. ഈ പോസ്റ്റ് ഞാന്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കും.

  ആശങ്കകള്‍ അസ്ഥാനത്തല്ല ..അപകടങ്ങള്‍ നടന്ന ശേഷം ഉളള മുന്‍കരുതലുകള്‍ മാത്രമേ നമ്മുടെ ഭരണ കൂടം ഇത് വരെ പഠിച്ചിട്ടുള്ളൂ
  അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ രാഷ്ട്രീയം മറന്നേ മതിയാകൂ ......
  റയീസ് ..ആശംസകള്‍

  എവിടെയും അപകടം ഉണ്ടായശേഷമാണ് അടിയന്തര നടപടികള്‍......,......
  ആശംസകള്‍

  >>> കാസര്‍ഗോഡ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ബോട്ളിങ്ങിനു എന്തിന് ഈ സാധനം 'ഞങ്ങളുടെ' നെഞ്ചത്ത് കുത്തിയിരക്കണം? <<<
  തികഞ്ഞ പ്രാദേശിക വാദം, അഥവാ അപകടകരമായ പ്രാദേശിക ചിന്താഗതി

  ഈ വരികൾ ഉള്ളത്കൊണ്ട് മാത്രം പോസ്റ്റിനോട് തികഞ്ഞ എന്തിർപ്പ് പ്രകടിപ്പിക്കുന്നു.
  പരിസര വാസികളുടെ സുരക്ഷ തീർച്ചയായും ഉറപ്പ് വരുത്തേണ്ടത് തന്നെ. അതിനു കഴിയട്ടെ എന്നു ആഗ്രഹിക്കാം, ആതിനു കഴിഞ്ഞില്ലെങ്കിൽ പ്ലാന്റിനോടുള്ള എതിർപ്പ് നമുക്കുറക്കെ പ്രകടിപ്പിക്കാം, പ്രാദേശിക വാദം ഒട്ടും ഇല്ലാതെ തന്നെ.

  സങ്കുചിത പ്രാസദേശിക വാദത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ട് ഈ പോസ്റ്റിന്റെ തലവാചകം ഞങ്ങൾക്കും ജീവിക്കണം എന്നതു 'നമുക്കും' ജീവിക്കണം എന്നു തിരുത്തി വായിക്കട്ടെ ഞാൻ.

  വന്നുവന്ന് ഒരിടത്തും ജീവിക്കാൻ പറ്റാതായി. ഗ്യാസ് പ്ലാന്റ്, ആണവ നിലയം, താപനിലയം, മാലിന്യ നിർമ്മാർജ്ജനം, എൻഡോ സൾഫാൻ, പാറക്കോറി ഇത്യാദികളിൽ ഏതെങ്കിലും ഒരപകടം പതിയിരിക്കാത്ത സ്ഥലമില്ല. അപകടമുണ്ടാകുമ്പോൾ മാത്രം കുറച്ചുനാൾ കരുതലുകളെക്കുറിച്ച് ചർച്ചവരും. പിന്നെ എല്ലാം കെട്ടടങ്ങും. നമുക്ക് മരണത്തിനു സദാ കാത്തോർത്തു ജീവിക്കുക! അല്ല്ലാതെന്തു ചെയ്യാൻ!

  Vp Ahmed says:

  അല്ലേലും ജനങ്ങളുടെ നന്മക്കും സുരക്ഷക്കും വേണ്ടിയാണോ നമ്മുടെ സര്‍ക്കാര്‍ ?

  കറന്റില്ലാതെ,ഇന്‍റ്ര്‍ നെറ്റില്ലാതെ എത്ര മിനിട്ടുകള്‍ കഴിച്ചുകൂട്ടും നമ്മള്‍?ഗ്യാസില്ലാതെ നമ്മുടെ വീട്ടില്‍ വല്ലതും വേകാറുണ്ടോ?അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗിന് ബോര്‍ഡിനെ നിര്‍ത്താതെ തെറിവിളിക്കുന്നത് ദിവസവും ഞാന്‍ ചുറ്റും കേള്‍ക്കുന്നുണ്ട്.തൊട്ട് അയല്‍ സംസ്ഥാനത്ത് പന്ത്രണ്ട് മണിക്കൂറില്‍ കൂടുതലുണ്ട് പവര്‍കട്ട്!കൂടംകുളം ശരിയോ തെറ്റോ എന്ന് തീര്‍ത്തുപറയാന്‍നമുക്ക് കഴിയുമോ?പല സാമൂഹികവിഷയങ്ങളിലും ശുദ്ധ കാപട്യമാണ് നമ്മള്‍ കാട്ടുന്നത്.ആവശ്യങ്ങള്‍ക്കുംആര്‍ഭാടങ്ങള്‍ക്കും നാം ആദ്യം പരിധിവയ്ക്കണം.പ്രായോഗികമായി കാര്യങ്ങളെ കാണണം.നാം തന്നെയാണല്ലോ ഭരണകൂടത്തേയും നയിക്കുന്നത്?
  റഈസ് ഇനിയും എഴുതൂ...

  ഇവരെ പറഞ്ഞു വിടണമെന്ന് ആവശ്യപെട്റ്റ്‌ സമരം തുടങ്ങിയ രാഷ്ട്രീയ പാര്‍ടികള്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്‍ ശേഷം നിശ്ശബ്ദരായതെന്ത്‌കൊണ്ട്?????അവരുടെ ശങ്ക മാറിയതാണോ??അതോ കിട്ടേണ്ടത് കിട്ടിയോ???രണ്ടാണെങ്കിലും ചകിതരായ പാവം ജനത്തോട് തുറന്ന പറയണം. കാസര്‍ഗോഡ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ബോട്ളിങ്ങിനു എന്തിന് ഈ സാധനം ഞങ്ങളുടെ നെഞ്ചത്ത് കുത്തിയിരക്കണം?അതവിടെ എവിടെയെങ്കിലും ഒഴിഞ്ഞ പറമ്പില്‍ കൊണ്ട് പോയി സ്ഥാപിച്ചു കൂടെ?

  അപകടങ്ങള്‍ നടന്ന ശേഷം ഉളള മുന്‍കരുതലുകള്‍ മാത്രമേ നമ്മുടെ ഭരണ കൂടം ഇത് വരെ പഠിച്ചിട്ടുള്ളൂ,അതിനേ നമുക്ക് കഴിയൂ എന്നതായിരിക്കുന്നു ഇപ്പോഴത്തെ അവസ്ഥ. നമ്മൾ അങ്ങനെ എല്ലാ കാര്യങ്ങളിലും,സംഭവം നടന്ന ശേഷം മാത്രം പ്രതികരിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ആശംസകൾ.

  ജനങ്ങളുടെ ശബ്ദമാണ് ഈ പോസ്റ്റ്‌. അത് മനസ്സിലാക്കാന്‍ ചിലപ്പോള്‍ അധികാരക്കണ്ണട ഊരി വെക്കേണ്ടി വരും.. ആശംസകള്‍ റഈസ്

  തികച്ചും പ്രസക്തമായ പോസ്റ്റ്‌
  അത്യാഹിതങ്ങള്‍ സംഭവിച്ച ശേഷമേ എമാന്മാര്‍ ഉണരാറുള്ളൂ
  പിന്നെ കണ്ണീര്‍ചാലുകള്‍ ചാനലുകളില്‍ ഒഴുക്കും
  കൂപ്പുകൈകളോടെ സ്ഥലം സന്ദര്‍ശിക്കും
  നഷ്ടപ്പെട്ടവന്റെ അണ്ണാക്കില്‍ നഷ്ടപരിഹാരം വച്ചുകൊടുക്കും
  പിന്നെ അടുത്ത അത്യാഹിതതിനായി കാത്തിരിക്കും
  അവര്‍ക്കും ജീവിക്കണ്ടേ റഈസ്‌ ഭായ് ???

  സുരക്ഷ ഉറപ്പാകാത്ത ഒരു പദ്ധതിയും നടപ്പിലാകാൻ പാടില്ല. ഇത്തരം അവശ്യ സംരംഭങ്ങൾ പൊതുജനങ്ങളെ ഭീതിയിലാഴ്ത്താതെ സുരക്ഷിതമായ മെഖലകളിലേക്ക് പറിച്ചു നറ്റുന്നതിനുള്ള പദ്ധതികളാണ് നമുക്കുടൻ വേണ്ടത്.

  ഏതെങ്കിലും അധികാരിയെ വഴിതടഞ്ഞതുകൊണ്ടോ പട്ടിണികിടന്ന് മുദ്രാവാക്യം വിളിച്ചതുകൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നില്ല. പ്രായോഗികമായ പ്രതിവിധികൾ നിർദ്ദേശിക്കാൻ സർക്കാരിതര സന്നദ്ധ സംഘടനകൾ മുന്നോട്ട് വരണം. അല്ലാത്ത പക്ഷം അത്തരം സംഘടനകളെ സമീപിക്കുകയും ഗൗരവമായ പഠനപ്രക്രിയയിലൂടെ പ്രായോഗിക നിർദ്ദേശങ്ങൾ സർക്കാരിലെത്തിക്കുകയും ചെയ്യണം. അതിന്നായി നമ്മുടെ സാങ്കേതിക-മാനേജ്മെന്റ് സ്ഥാപനങ്ങളെയും വിരമിച്ച വിദഗ്ദരെയും ഉപയോഗപ്പെടുത്താൻ സമരമുന്നണിയിലുള്ളവർ തയ്യാറാവണം.

  ലക്ഷ്യമില്ലാത്ത ഏതൊരു സമരവും പാതിവഴിയിൽ കരിഞ്ഞുവീഴുകയേയുള്ളൂ.

  ജനനിബിഡത കുറഞ്ഞ ഭാഗങ്ങളിലാണെങ്കിൽ എത്ര നന്നായിരുന്നു, പക്ഷെ ഇത്…! കണ്ണൂരിൽ എക്സ്പ്ലോഷനുണ്ടായ സമയത്ത് മനസ്സിലേക്കോടിയെത്തിയത് ഇതൊക്കെയാണ്.

  അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ രാഷ്ട്രീയം മറന്നേ മതിയാകൂ ......
  റയീസ് ..ആശംസകള്‍

  റയീസിന്റെ ആശങ്ക ഉള്‍കൊള്ളാനാകുന്നു. ഇത് ഒരുപാട് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ചേളാരി ഗ്യാസ് പ്ലാന്റില്‍ നല്ല സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. ജനവാസമില്ലാത്ത പ്രദേശത്ത് എന്തെങ്കിലും തുടങ്ങിയാല്‍ തന്നെ ഒരു പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ആ സ്ഥലം ജനനിബിഢമാകും. അതില്‍ സംശയമില്ല.

  ഒരു വീടിനെ ഇല്ലാതാക്കാന്‍ പോന്ന ഗ്യാസ് സിലിണ്ടറുകള്‍ അടുക്കളയില്‍ വച്ചാണ് എല്ലാവരും ഭക്ഷണം പാകം ചെയ്യുന്നത്. ചാല ദുരന്തം പോലെ എത്രയോ ദുരന്തങ്ങള്‍ ഉണ്ടാക്കാന്‍പോന്ന ടാങ്കര്‍ ലോറികളും ഗ്യാസ് നിറച്ച വണ്ടികളും ദിവസവും റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. പൊട്ടിത്തെറിച്ചാല്‍ അപകടമുണ്ടാകും എന്നുപറഞ്ഞ് ടാങ്കര്‍ ലോറി നിരോധിക്കാനാകുമോ? ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുമെന്നുകരുതി ആരെങ്കിലും അത് ഉപയോഗിക്കാതിരിക്കുന്നുണ്ടോ?

  ഉണ്ടായേക്കാം എന്ന ആധിയില്‍ നാം നിഷേധിക്കുന്നത് ഒരുപാട് തൊഴിലവസരങ്ങളാണ്, വികസനമാണ്.

  വരാന്‍ സാധ്യതയുള്ള വലിയൊരപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു ഈ പോസ്റ്റ്‌ .വികസനവും തൊഴില്‍ അവസരങ്ങളും നല്‍കുന്നതോടൊപ്പം ജനങ്ങളുടെ ജീവനും ഭീഷണിയാണ് ഗ്യാസ്‌ പ്ലാന്‍റ്.ജനവാസമില്ലാത്ത സ്ഥലം കണ്ടെത്തി അവിടെ ഇത്തരം സംരഭങ്ങള്‍ നടത്താന്‍ സര്‍ക്കാരിനു കഴിയാഞ്ഞിട്ടാണോ?ഒരു അപകടം സംഭവിക്കുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ കഴിയാതെ ഒന്നു നിലവിളിക്കാന്‍ പോലും കഴിയാത്ത ഒരുപാട് ആളുകള്‍ {ഞാനും} നമുക്ക് ചുറ്റുമുണ്ട്.അപകടങ്ങള്‍ സംഭവിച്ച ശേഷം അനുശോചനം അറിയിച്ചു മാത്രം പരിചയമുള്ള നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളുടെ ജീവന് വേണ്ടി ശബ്ദിച്ചു തുടങ്ങുന്നത് എന്നാണ്?

  പ്രസ്തമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍

  മാറിമാറി ഭരണം പങ്കു വെച്ചവര്‍
  മധുര വാഗ്ദാനങ്ങളും ചൊരിഞ്ഞവര്‍
  ആയിരത്തില്‍ ഒന്നുമേ പാലിച്ചിടാത്തവര്‍
  അര്‍ഹരല്ല നമ്മളെ ഭരിച്ചിടാനിവര്‍
  .....................................................
  ചിതലരിച്ച ചിന്തകള്‍ മടുത്തു നാം
  ചിറകൊടിഞ്ഞു വീണുപോയ്‌ സഹിച്ചു നാം
  മണ്ണും മലയും പുഴയും പങ്കുവെച്ചവര്‍
  കാടും നാടും പാടം വിറ്റടുത്തവര്
  ......................................................
  വികസനത്തിന്‍ പേരില്‍ നാടു കട്ടെടുത്തവര്‍
  അവസരങ്ങള്‍ ഒക്കെയും തുലച്ച്റിഞ്ഞവര്
  കുടിലില്‍ നീറുവോര്‍ക്ക് നിയമം ചങ്ങലാ
  മണിമേട വാഴുവോര്‍ക്ക് നിയമം കാവലായ്
  ...............

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ