വിശ്വാസത്തിന്‍റെ കരുത്ത്

 മുമ്പ് കണ്ട ഒരു ഇറാനിയന്‍ ക്ലാസ്സിക് സിനിമയുണ്ട്.CHILDREN OF HEAVEN.ആ സിനിമയില്‍ ഒരു രംഗമുണ്ട്.നഷ്ടപ്പെട്ട ഷൂ തന്‍റെ സഹപാഠിയുടെ കാലില്‍ കണ്ട ഒരു കുഞ്ഞുമോള്‍ അവരെ പിന്തുടരുന്നുണ്ട്.തന്‍റെ ഷൂ തിരിച്ചു വാങ്ങാനാണ് കുഞ്ഞുമോള്‍ അവളെ പിന്തുടരുന്നത്.സഹപാഠിയുടെ അന്ധനായ പിതാവിനെ കണ്ട് ആ കുഞ്ഞുമോള്‍ തിരിച്ചു നടക്കുന്നുണ്ട്.ഒരുപാട് സിനിമകള്‍ കണ്ടിട്ടും ഇത്രയും നന്മയുള്ള ഒരു രംഗം വേറെ എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല.

       

        ഇറാനില്‍ നിന്ന്‍ തന്നെ ഇന്നലെ അത് പോലൊരു ജീവിതം വാര്‍ത്തകളില്‍ നിറയുന്നു.തൂക്കിലേറ്റപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മകന്റെ ഘാതകന് മാപ്പു നല്‍കി മാതാവ് മാതൃകയായി. വടക്കന്‍ ഇറാനിലെ നൌശഹ്‍ര്‍ പട്ടണമാണ് കാരുണ്യത്തിന്‍റെയും വിട്ടുവീഴ്ചയുടെയും അത്യപൂര്‍വ രംഗത്തിന് സാക്ഷിയായത്.തൂക്കിലേറ്റാന്‍ കണ്ണ് കെട്ടി കഴുത്തില്‍ കയറിട്ട ഘാതകന് സമീറ അലി നജാദ് മാപ്പ് നല്‍കിയതായി പ്രഖ്യാപിക്കുകയായിരുന്നു.അതിന് അവര്‍ പറഞ്ഞ കാരണം ഞാനൊരു വിശ്വാസി ആണെന്നായിരുന്നു.
*

ചെറിയൊരു ശ്രമം,വലിയൊരു നന്മ

പണ്ട് പറഞ്ഞു കേട്ട ഒരു കഥയുണ്ട്.
പക്ഷികള്‍ക്ക് ധാന്യം വിതറുന്ന സൂഫിയോട് നാട്ടുകാരന്‍ ചോദിച്ചുവത്രേ.അല്ലയോ വയോധികാ താങ്കള്‍ അത്ര ധനികനൊന്നും അല്ലല്ലോ.എന്നിട്ടും ധാന്യങ്ങള്‍ ഇങ്ങനെ പക്ഷികള്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിന്റെ ഉദ്ദേശ്യം എന്താ?
സൂഫി മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു."എന്‍റെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട് അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്ന്‍.

വളരെ ലളിതമായി നമുക്കും ചെയ്യാവുന്നതെ ഉള്ളൂ.കൊടും വേനലിന്‍റെ ഈ സമയത്ത് നമ്മുടെ വീടിന്‍റെ മുന്നിലും ഒരു ചെറിയ പാത്രത്തില്‍ ഇത്തിരി വെള്ളം.മറ്റൊരു പാത്രത്തില്‍ ഒരല്‍പം ധാന്യം വെച്ചു നോക്കൂ...ഒരാഴ്ച്ചക്കകം അവിടെ പക്ഷികളുടെ മനസ്സ് നിറഞ്ഞ പാട്ട് കേള്‍ക്കാം