ചെറിയൊരു ശ്രമം,വലിയൊരു നന്മ

പണ്ട് പറഞ്ഞു കേട്ട ഒരു കഥയുണ്ട്.
പക്ഷികള്‍ക്ക് ധാന്യം വിതറുന്ന സൂഫിയോട് നാട്ടുകാരന്‍ ചോദിച്ചുവത്രേ.അല്ലയോ വയോധികാ താങ്കള്‍ അത്ര ധനികനൊന്നും അല്ലല്ലോ.എന്നിട്ടും ധാന്യങ്ങള്‍ ഇങ്ങനെ പക്ഷികള്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിന്റെ ഉദ്ദേശ്യം എന്താ?
സൂഫി മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു."എന്‍റെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട് അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്ന്‍.

വളരെ ലളിതമായി നമുക്കും ചെയ്യാവുന്നതെ ഉള്ളൂ.കൊടും വേനലിന്‍റെ ഈ സമയത്ത് നമ്മുടെ വീടിന്‍റെ മുന്നിലും ഒരു ചെറിയ പാത്രത്തില്‍ ഇത്തിരി വെള്ളം.മറ്റൊരു പാത്രത്തില്‍ ഒരല്‍പം ധാന്യം വെച്ചു നോക്കൂ...ഒരാഴ്ച്ചക്കകം അവിടെ പക്ഷികളുടെ മനസ്സ് നിറഞ്ഞ പാട്ട് കേള്‍ക്കാം

5 Response to "ചെറിയൊരു ശ്രമം,വലിയൊരു നന്മ"

 1. ajith says:

  നന്മയുള്ള മനം പ്രകാശം വിതറും!!

  സന്മനസ്സുള്ളവര്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാകും!
  ആശംസകള്‍

  നന്മ നിറഞ്ഞ മനസ്സ്..നന്മ പരക്കട്ടെ

  great work i will also do it....
  thanks for the motivation .......

  wow...
  ഇത് കൊള്ളാം...
  എല്ലാ പ്രവ൪ത്തിയും നല്ലൊരു നാളേക്കായിട്ടായിരുന്നെങ്കില്.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ