കണ്ണില്‍ വിളക്ക് കൊളുത്തിയവര്‍

കുറച്ചു ദിവസം മുമ്പ് Riyon മാഷ്‌ വിളിച്ചിട്ട് B.R.C. പരപ്പനങ്ങാടിയും A.M.L.P. SCHOOL അരിയല്ലൂരും ചേര്‍ന്ന് നടത്തുന്ന ഒപ്പം എന്ന ഒരു പരിപാടി ഉണ്ടെന്നും ഒന്ന്‍ പങ്കെടുക്കണം എന്നും ഭിന്നശേഷിയുള്ള കുറച്ച് കുട്ടികളും അവരുടെ രക്ഷിതാക്കളും ഉണ്ടെന്നും അവരോട സംസാരിക്കണം എന്നും പറഞ്ഞു
"മാഷേ,അങ്ങനെ സംസാരിക്കാന്‍ അറീല്ലാല്ലോ" എന്ന് പറഞ്ഞപ്പോ മാഷ്‌ പറഞ്ഞത് നീ നിന്‍റെ അനുഭവങ്ങളും ജീവിതവും പങ്കു വെച്ചാ മതി.അത് അവര്‍ക്ക് സന്തോഷവും ആത്മവിശ്വസവുമാവും.അങ്ങനെ വരാം എന്നേറ്റു.
ഇന്നലെയായിരുന്നു പ്രോഗ്രാം.സ്കൂളിന്റെമ പരിസരത്തേക്ക് എത്തിയപ്പോ തന്നെ അതിമനോഹരമായ കവിത കേള്‍ക്കുന്നുണ്ട്.ചെന്നിറങ്ങിയപ്പോള്‍ ആണ് വിഷ്ണുപ്രിയ എന്ന ഒരു കുഞ്ഞുമോള്‍ വീല്ചെയറില്‍ ഇരുന്ന് പാടുന്നത് കണ്ടത്.തൊട്ടടുത്ത് മറ്റൊരു മോളും.ദേവിക.രണ്ട് കൈകളും ഇല്ല.അവള്‍ കാലുകൊണ്ട് കാന്‍വാസില്‍ വര്‍ണലോകം തീര്‍ത്തു കൊണ്ടിരിക്കുന്നു.
രണ്ടും കണ്ടപ്പോള്‍ തന്നെ മനസ്സ് തീര്‍ത്തു പറഞ്ഞു."ജാങ്കോ,നീ പെട്ട്.വന്ന സ്ഥലം മാറിയെടാ..."
ഇങ്ങനെ ഓര്‍ത്ത് നില്ക്കുമ്പോള്‍ ആണ് ഒരു കുഞ്ഞുമോന്‍ വന്ന് പരിചയപ്പെടുന്നത്.അഭിനവ്.അതാണ്‌ പേര്.ദൂരെ നിന്ന് നോക്കുമ്പോള്‍ അവന് എന്റെ് ഡ്രസ്സിന്റെ കളര്‍ മാത്രം കാണുന്നൊള്ളൂത്രെ.തൊട്ടടുത്ത് വന്ന് അവന്‍ എന്നെ തൊട്ടു നോക്കി,ഉമ്മ വെച്ചു.അവനെ പരിചയപ്പെടുത്തി.എന്നെ കുറിച്ച് ചോദിച്ചറിഞ്ഞു.
അത്രയും ആയപ്പോള്‍ തന്നെ എന്റെ കഥ തീര്‍ന്നു. ബാത്ത്റൂമില്‍ ഇരുന്ന്‍ പാടിയാല്‍ പോലും പുറത്ത് നിന്ന് ആളുകള്‍ എന്നോട് വിളിച്ചു പറയാറുണ്ടായിരുന്നു മിണ്ടാണ്ട് നിക്കെടാ എന്ന്‍.സ്കേല് വെച്ച് പോലും വളയാതെ ഒരു വര വരക്കാന്‍ കഴിയാത്തവനാ ഞാന്‍.വീട്ടില്‍ ഒരു അപരിചിതന്‍ വന്നൂ എന്നറിഞ്ഞാല്‍ അഭിനവിന്റെ പ്രായത്തില്‍ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് മുങ്ങാംകുഴി ഇടുന്നവനായിരുന്നു ഞാന്‍.ഈ മക്കള്ക്ക് ഞാന്‍ എന്ത് ആത്മവിശ്വാസം കൊടുക്കും??അവരോട് ഞാന്‍ എന്ത് പറയും??ആകെപാടെ അങ്കലാപ്പായി.
അങ്ങനെ ഇരിക്കുമ്പോഴാണ് stageലേക്ക് ആനയിക്കപ്പെട്ടത്.സദസ്സിനെ നോക്കിയപ്പോ ഉള്ളിലുള്ള പാതി ജീവനും കെട്ടു പോയി.കണ്ണില്‍ വിളക്ക് കൊളുത്തി വെച്ച് ലോകത്തെ തന്നിലേക്ക് വിളിക്കുന്ന ഒരുപാട് കുഞ്ഞു മക്കള്‍.അവരെ ചേര്ത്ത് പിടിക്കുന്ന അമ്മമാര്‍,അച്ചന്മാര്‍.
കൂടുതല്‍ ഒന്നും പറയാനുണ്ടായില്ല.കെട്ടു പോയ എന്റെ കണ്ണിലേക്ക് ഒരല്പം വെളിച്ചം ഏറ്റു വാങ്ങി അവിടെ നിന്ന് തിരിച്ചു പോന്നു....പോരുമ്പോ തീര്ത്തും സന്തോഷവാനായിരുന്നു.വന്മരരങ്ങള്‍ ഉള്ളിലൊളിപ്പിച്ച നനഞ്ഞ പ്രതലത്തില്‍ വീണാല്‍ പൊട്ടി മുളക്കാന്‍ കാത്തു നില്ക്കുളന്ന കുഞ്ഞു വിത്തുകളെ അടുത്ത് കാണാന്‍ കഴിഞ്ഞ സന്തോഷം.

0 Response to "കണ്ണില്‍ വിളക്ക് കൊളുത്തിയവര്‍"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ